കെ റെയില്‍ കല്ലിടല്‍ വീണ്ടും തുടങ്ങി; കഴക്കൂട്ടത്ത് സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വ്വേ വീണ്ടും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടത്ത് കരിച്ചാറയിലാണ് സര്‍വ്വേക്കായി കെ റെയില്‍ അധികൃതരും റവന്യൂ അധികൃതരുമെത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കെ റെയില്‍ വിശദീകരണ യോഗം നടന്നിരുന്നു. അതിനുപിന്നാലെയാണ് കെ റെയില്‍ കല്ലിടല്‍ പുനരാരംഭിച്ചത്. മാര്‍ച്ച് അവസാനത്തോടെ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കരിച്ചാറയില്‍ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവച്ചിരുന്നു. ഉദ്യോഗസ്ഥര്‍ സര്‍വ്വേയ്‌ക്കെത്തുന്നു എന്ന വിവരം ലഭിച്ചയുടന്‍തന്നെ കരിച്ചാറയിലെ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.

സംഘര്‍ഷാവസ്ഥയുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ പൊലീസ് സംഘം സ്ഥലത്ത് നേരത്തെ തമ്പടിച്ചിരുന്നു. കല്ലിടല്‍ തടഞ്ഞ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോധരഹിതനായി വീണതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കരിച്ചാറയില്‍ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ചവിട്ടിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സ്ഥലത്ത് പ്രതിഷേധം ശക്തമായതോടെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ തിരികെപ്പോകാന്‍ തീരുമാനിച്ചു. ആരെയും ആക്രമിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുക മാത്രമാണ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു. കെ റെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വേ അവസാനിപ്പിച്ച് തിരികെ പോകാന്‍ തീരുമാനിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More