കൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്ക് മുന്‍കൂര്‍ ജാമ്യം. അനീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ ഇരുപത്തിയേഴ് മുതല്‍ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. ഇയാള്‍ക്കെതിരായ നാല് കേസുകളില്‍ ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
വൈറ്റില ചളിക്കവട്ടത്തെ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിരവധി യുവതികള്‍ പരാതിയുമായി രംഗത്തെത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അനീസിനെതിരെ മൊത്തം ഏഴ് കേസുകളാണ് പൊലീസിന് ലഭിച്ചത്. അതില്‍ അഞ്ചെണ്ണമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ മേക്കപ്പിടാന്‍ വന്നപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് പരാതി നല്കിയ യുവതികള്‍ ആരോപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അനീസിനെതിരെ കേസെടുത്തത്.