ജഹാംഗിര്‍പുരി മോഡല്‍; ഗുജറാത്തിലും രാമനവമി ദിവസം സംഘര്‍ഷം നടന്നയിടത്തെ വീടുകള്‍ പൊളിച്ചുനീക്കി

അഹമ്മദാബാദ്: ഗുജറാത്തിലും ജഹാംഗിര്‍പുരി മോഡല്‍ കെട്ടിടം പൊളിക്കല്‍. രാമനവമി ദിവസം സംഘര്‍ഷം നടന്ന ഹിമ്മത്ത്‌നഗറിലെ കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. അനധികൃത കെട്ടിടങ്ങളാണ് എന്ന് ആരോപിച്ചായിരുന്നു ഭരണകൂടത്തിന്റെ നടപടി. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്ന് വ്യക്തമാക്കിയുളള നോട്ടീസ് പ്രദേശവാസികള്‍ക്ക് തിങ്കളാഴ്ച്ചയോടെയാണ് ലഭിച്ചത്. എന്നാല്‍ റോഡുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് കെട്ടിടങ്ങളും കടകളും പൊളിച്ചുമാറ്റിയതെന്നാണ് ജില്ലാ അധികൃതരുടെ വിശദീകരണം. രാമനവമി സംഘര്‍ഷവുമായി കെട്ടിടം പൊളിക്കലിനെ കൂട്ടിവായിക്കേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ നടന്ന സംഭവങ്ങളെ അനുസ്മരിപ്പിക്കുംവിധമാണ് ഹിമ്മത്ത്‌നഗറില്‍ കെട്ടിടങ്ങള്‍ പൊളിച്ചത്. ഹിമ്മത്ത്‌നഗറിലും ആര്‍ എസ് എസ് സംഘടനകളുടെ നേതൃത്വത്തില്‍ രാമനവമി ദിവസം രഥയാത്ര സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷം കല്ലേറിലും തീവയ്പ്പിലുമാണ് കലാശിച്ചത്. സംഘര്‍ഷത്തില്‍ പത്തിലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജഹാംഗിര്‍പുരിയിലേതുപോലെ ചെറുത്തുനില്‍പ്പ് ഹിമ്മത്ത്‌നഗറിലുണ്ടായില്ല. കെട്ടിടംപൊളിക്കല്‍ പൂര്‍ത്തിയാക്കിയാണ് അധികൃതര്‍ മടങ്ങിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജഹാംഗീര്‍പുരിയിലെ മുസ്ലീങ്ങളുള്‍പ്പെടെയുളള ന്യൂനപക്ഷവിഭാഗത്തിലെ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന പളളിക്കുസമീപമുളള കെട്ടിടങ്ങളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കിയത്. അനധികൃത കെട്ടിടങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി കോര്‍പ്പറേഷന്റെ നടപടി.കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് സുപ്രീംകോടതി സ്‌റ്റേ പ്രഖ്യാപിച്ചിട്ടും ഉദ്യോഗസ്ഥര്‍ പൊളിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് സി പി എം നേതാവ് ബൃന്ദാ കാരാട്ട് നേരിട്ടെത്തി സുപ്രീംകോടതി വിധി കാണിച്ച് നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More