ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം - ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരം നടത്താനൊരുങ്ങി നടന്‍ രവീന്ദ്രന്‍. നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും പ്രതി സമൂഹത്തില്‍ സ്വാധീനമുള്ളയാളായതിനാല്‍  കേസില്‍ നിന്നും രക്ഷപ്പെടുമെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും രവീന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെയാണ്‌ ഉപവാസ സമരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് ഏകദിന ഉപവാസ സമരം നടക്കുക. സമരത്തിന് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും രവീന്ദ്രന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്തുള്ള ഒരാള്‍ സാമൂഹിക മധ്യമങ്ങളിലൂടെയുള്ള പിന്തുണയല്ലാതെ പരസ്യമായി പ്രതിഷേധിക്കുന്നത്. അതേസമയം, ഉപവാസ സമരത്തിന് ചലച്ചിത്ര മേഖലയിലെ ഏതെങ്കിലും സംഘടനകള്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല. തൃക്കാക്കര മുന്‍ എംഎല്‍എ അന്തരിച്ച പി.ടി തോമസിന്റെ സുഹൃത്തുക്കളാണ് ഉപവാസ സമരത്തിന് നേതൃത്വം നല്‍കുന്നത്. നടിയെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന പി ടി തോമസ്‌ നടത്തിയ ഇടപെടല്‍ വളരെ നിര്‍ണായകമായിരുന്നുവെന്ന് അതിജീവിത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേസിന് വഴിത്തിരിവുണ്ടായതും തനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തന്നതും പി ടി തോമസാണെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More