വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭയില്‍വെച്ച് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘമാണ് പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലുളള വീട്ടിലെത്തിയായിരുന്നു പൊലീസ് നടപടി. ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തത്. എ ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. 

വെളളിയാഴ്ച്ച വൈകുന്നേരം അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പി സി ജോര്‍ജ്ജ് മുസ്ലീങ്ങള്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. 'യൂസഫലി മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ? കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ?  മുസ്ലീങ്ങളുടെ കാശ് അദ്ദേഹത്തിന് വേണ്ട. നിങ്ങളുടെ കാശ് മതി. നിങ്ങള് പെണ്ണുങ്ങളും കുട്ടികളുമായി ചെന്ന് കേറുവല്ലേ അങ്ങോട്ട്. നിങ്ങളെ കാശ് മുഴുവന്‍ വാങ്ങിയെടുക്കുകയല്ലേ അയാള്. ഒരു കാരണവശാലും ഒരുരൂപ പോലും ഇതുപോലുളള സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ല. ഇതൊക്കെ ആലോചിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒടുവില്‍ ദുഖിക്കേണ്ടിവരും. യാതൊരു സംശവും വേണ്ട. ഇവരുടെ ഹോട്ടലുകളിലൊക്കെ, ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ പലതുമുണ്ടായിട്ടുണ്ട്. ഒരു ഫില്ലര്‍ വച്ചിരിക്കുകയാ... ചായയില്‍ ഒറ്റ തുളളി ഒഴിച്ചാല്‍ മതി ഇംപൊട്ടന്റായിപ്പോകും. അതായത് അവര്‍ സ്ത്രീകളെയും പുരുഷന്മാരെയും വന്ധ്യംകരിക്കുകയാണ്. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്'- എന്നാണ് പി സി ജോര്‍ജ്ജ് പ്രസംഗത്തില്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുകയും ബോധപൂര്‍വ്വമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത പി സി ജോര്‍ജ്ജിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടത്. ഡി വൈ എഫ് ഐയും പി സി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രസ്താവന പിന്‍വലിച്ച് കേരളത്തോട് പി സി ജോര്‍ജ്ജ് മാപ്പുപറയണമെന്നാണ് സി പി എം ആവശ്യപ്പെട്ടത്. വെളളത്തിന് തീപിടിക്കുന്ന തരത്തിലുളള പ്രസംഗമാണ് പി സി ജോര്‍ജ്ജ് നടത്തിയതെന്നും മുന്‍കൂട്ടി തീരുമാനിച്ച പ്രസ്താവനയാണ് ജോര്‍ജ്ജ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു.
Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 6 hours ago
Keralam

രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

More
More
Web Desk 8 hours ago
Keralam

എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള അതിക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ല - വി പി സാനു

More
More
Web Desk 8 hours ago
Keralam

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

More
More
Web Desk 9 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - എം എ ബേബി

More
More