പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉടനെയുണ്ടാവില്ലെന്ന് പ്രശാന്ത് കിഷോര്‍

ഡല്‍ഹി: പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോര്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉടനെയുണ്ടാവില്ല എന്നാല്‍ ജനങ്ങളുടെ ആവശ്യമെന്താണെന്ന് മനസിലാക്കും എന്ന് പ്രശാന്ത്‌ കിഷോര്‍ പറഞ്ഞു. ഇതിനായി തന്‍റെ ജന്മനാടായ ബിഹാറില്‍ നിന്നും പര്യടനം ആരംഭിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പ്രശാന്ത്‌ കിഷോര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം നിരസിച്ചതിന് പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ നീക്കവുമായി രംഗത്തെത്തിരിക്കുന്നത്. 

'ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാന്‍ താന്‍ ആഗ്രഹിക്കുന്നു. ജനപക്ഷ നയം രൂപപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ഇതിന് തുടക്കം കുറിക്കുക ബിഹാറില്‍ നിന്നായിരിക്കും. ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സത് ഭരണമാണ്. ഇതിനായാണ്‌ ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു' പ്രശാന്ത്‌ കിഷോര്‍ കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത ട്വീറ്റില്‍ പറഞ്ഞത്.' ജന്‍ സുരാജ്' എന്ന് പേര് നല്‍കിയിരിക്കുന്ന പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചുവെന്നും പ്രശാന്ത്‌ കിഷോറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം, ഡല്‍ഹി- ഗുജറാത്ത് മോഡലുകളോട് നേര്‍വിപരീതമായോ അല്ലെങ്കില്‍ സമാനമായ രൂപത്തിലോ ജനമുന്നേറ്റം രൂപപ്പെടുത്താനാണ് പ്രശാന്ത് കിഷോര്‍ ശ്രമിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പട്‌നയില്‍ എത്തിയ പ്രശാന്ത് കിഷോര്‍ സംസ്ഥാനത്ത് ഉടനീളം നാല് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനാണ് ഒരുങ്ങുന്നത്. ഈ യാത്രയില്‍ പൗരപ്രമുഖരുമായും ഏതാനും രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും എന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് ബിജെപി വിരുദ്ധ സഖ്യം ആവശ്യമായ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി വിരുദ്ധ സഖ്യം രൂപപ്പെടുത്തുകയായിരിക്കും പുതിയ രാഷ്ട്രീയ നീക്കത്തിലൂടെ പ്രശാന്ത്‌ കിഷോര്‍ ലക്ഷ്യം വെക്കുക. ഇതിനായി കോണ്‍ഗ്രസ്, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്, എ ഐ ഡി എം കെ, ആം ആദ്മി തുടങ്ങിയ ദേശീയ രാഷ്ട്രീയത്തിലെ പ്രബല ശക്തികളെ ഒരുമിച്ച് നിര്‍ത്താനുള്ള  നീക്കമായിരിക്കും പ്രശാന്ത് കിഷോര്‍ നടത്തുകയെന്നാണ് സൂചന. 

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More