തൃക്കാക്കര തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍

കൊച്ചി: തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കെ റെയില്‍ സര്‍വ്വേകളും കല്ലിടലും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനുശേഷം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള ഒരു സ്ഥലത്തും സര്‍വ്വേയും മറ്റ് നടപടികളും നടത്തിയിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായ സമയത്തും സര്‍വ്വേ നടപടികളുമായി മുന്നോട്ടുപോവാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. 

കെ റെയില്‍ സംവാദം ആരംഭിച്ച ദിവസങ്ങളില്‍പോലും കല്ലിടല്‍ നടപടികള്‍ നടന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതിനുശേഷമേ ഇനി കല്ലിടല്‍ നടപടികള്‍ പുനരാരംഭിക്കുകയുളളു എന്ന് കെ റെയില്‍ അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാരിന്റെ പിന്മാറ്റം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വകാര്യ ഭൂമികളിലെ കല്ലിടലും സര്‍വ്വേകളും നിര്‍ത്തിവയ്ക്കുമ്പോഴും റെയില്‍വേ ഭൂമിയില്‍ സര്‍വ്വേ നടത്താനുളള നീക്കങ്ങള്‍ കെ റെയില്‍ ആരംഭിച്ചിട്ടുണ്ട്. 145 ഹെക്ടര്‍ ഭൂമിയില്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്തമായി പരിശോധന നടത്താനാണ് നീക്കം. അടുത്ത ആഴ്ച്ചയോടെ പരിശോധന ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കിലും കേന്ദ്ര റെയില്‍വേ മന്ത്രി തന്നെ പദ്ധതിയോട് എതിര്‍പ്പ് രേഖപ്പെടുത്തിയതിനാല്‍ റെയില്‍വേയുടെ നിലപാട് എന്താവുമെന്ന കാര്യം വ്യക്തമല്ല.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More
Web Desk 10 hours ago
Keralam

കുറ്റസമ്മതം നടത്തിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലം; ഷാരോണ്‍ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മ മൊഴിമാറ്റി

More
More
Web Desk 10 hours ago
Keralam

പ്ലസ് ടു വിദ്യാര്‍ത്ഥിനി എം ബി ബി എസ് ക്ലാസില്‍; ആരും തിരിച്ചറിഞ്ഞില്ല

More
More
Web Desk 11 hours ago
Keralam

പ്രതിഫലം നല്‍കിയിരുന്നു; ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍

More
More
Web Desk 12 hours ago
Keralam

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം

More
More
Web Desk 12 hours ago
Keralam

ഭരണസംവിധാനം മുഴുവന്‍ ഉപയോഗിച്ചിട്ടും ഹിമാചല്‍ ബിജെപിയെ തൂത്തെറിഞ്ഞു -സിപിഎം

More
More