മലപ്പുറം: കയ്യിലൊരു വടി കിട്ടിയെന്ന് വച്ച് സമസ്തയെ ഇങ്ങനെ അടിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി. സമസ്തക്കെതിരായ പ്രചാരണങ്ങള്‍ അതിരുവിടുന്നുണ്ടെന്നും അവ അവസാനിപ്പിക്കേണ്ട സമയമായെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ കെ സമസ്ത നേതാവ് എം ടി അബ്ദുളള മുസലിയാര്‍ പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കയ്യിലൊരു വടി കിട്ടിയാല്‍ നിരന്തരം അതുകൊണ്ട് അടിക്കേണ്ട സംഘടനയൊന്നുമല്ല സമസ്ത കേരളാ ജമീയത്തുല്‍ ഉലമ. ചരിത്രം അറിയാവുന്നവര്‍ക്ക് അറിയാം. മത സാംസ്‌കാരിക- സാമൂഹ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലുമെല്ലാം അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍. അത്തരത്തിലൊരു സംഘടനയെ കയ്യിലൊരു വടി കിട്ടിയെന്ന് വച്ച് ഇങ്ങനെ അടിക്കരുത്. ഒരു ദിവസമൊക്കെ മനസിലാക്കാം. ദിവസങ്ങളോളം ഇങ്ങനെ കൊണ്ടുനടക്കുന്നത് അത്ര ഭംഗിയല്ല. വാര്‍ത്താ മാധ്യമങ്ങള്‍ക്കും അത് ബാധകമാണ്. സമസ്തക്കെതിരായ പ്രചാരണങ്ങള്‍ എല്ലാ പരിധിയും വിടുന്നു എന്നാണ് എന്റെ അഭിപ്രായം'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ സമസ്തക്കും എം ടി അബ്ദുളള മുസലിയാര്‍ക്കുമെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി സമസ്ത നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. എംടി അബ്ദുളള മുസലിയാരുടെ പ്രകൃതം അങ്ങനെയാണ് അദ്ദേഹത്തിന് സ്ത്രീകളുമായി ഇടപഴകുന്ന രീതിയില്ല. പെണ്‍കുട്ടിയെ തങ്ങള്‍ അപമാനിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണ് എന്നാണ് സമസ്ത നേതാക്കള്‍ പറഞ്ഞത്.