മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി രാജിവ് കുമാര്‍ ചുമതലയേറ്റു. സുശീല്‍ ചന്ദ്രയുടെ പിന്മാഗിയായാണ് രാജീവ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. അടുത്ത് നടക്കാനിരിക്കുന്ന രാഷ്‌ട്രപതി, ഉപ രാഷ്ട്രപതി തെരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും 2024 നിയമസഭാ തെരഞ്ഞെടുപ്പുമാണ് രാജീവ് കുമാറിന്‍റെ മുന്നിലെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍. അതേസമയം, ഒറ്റ രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപിയുടെ അജണ്ടയില്‍ രാജീവ് കുമാറിന്‍റെ നിലപാട് വളരെ പ്രധാനപ്പെട്ടതാണെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മെയ് 12നാണ് രാജീവ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. 2020 മുതല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗമാണ്.

ബീഹാര്‍ കേഡറില്‍ നിന്നുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ് രാജീവ്‌ കുമാര്‍. 2020 - ലാണ് അദ്ദേഹം ഐ എ എസില്‍ നിന്നും വിരമിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ 37 വര്‍ഷത്തെ സര്‍വ്വീസുള്ള വ്യക്തിയാണ് രാജീവ് കുമാര്‍. സെൻട്രൽ ബോർഡ് ഓഫ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, നബാർഡ് എന്നിവയുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സാമ്പത്തിക ഇന്റലിജൻസ് കൗൺസിൽ, സാമ്പത്തിക സ്ഥിരത വികസന കൗൺസിൽ സിവിൽ സർവീസ് ബോർഡ തുടങ്ങിയ മേഖലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുപ്പക്കപ്പെട്ട രാജീവ് കുമാറിന്‍റെ കാലവധി പൂര്‍ത്തിയാകും. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More