റോഡ് റേജ് കേസ്; കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി സിദ്ദു സുപ്രീംകോടതിയില്‍

ഡല്‍ഹി: ഓൾഡ് റോഡ് റേജ് കേസിൽ കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിം​ഗ് സിദ്ദു സുപ്രീംകോടതിയെ സമീപിച്ചു. ഇന്നലെയാണ് ഓള്‍ഡ്‌ റോഡ്‌ റേജ് കേസില്‍ സിദ്ദുവിന് സുപ്രീംകോടതി ഒരുവർഷം തടുവുശിക്ഷ വിധിച്ചത്. കേസ് പരിഗണിച്ച കോടതി സിദ്ദുവിനോട് ഇന്നലെ തന്നെ ഹാജരാകാണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ കുറച്ച് ആഴ്ച്ചകള്‍ കൂടി അനുവദിക്കണമെന്നും ആരോഗ്യ പ്രശ്നങ്ങളാല്‍ സിദ്ദു ചികിത്സയിലാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.  

1988-ൽ ഡിസംബർ 27-ന് റോഡിൽ വച്ചുണ്ടായ തർക്കത്തിനിടെ പട്യാല സ്വദേശി ഗുർനാം സിംഗിനെ സിദ്ദു മര്‍ദ്ടിച്ചെന്നും അയാള്‍ പിന്നീട് മരണപെട്ടുവെന്നുമാണ് സിദ്ദുവിനെതിരെയുള്ള കേസ്. മരിച്ചയാളുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലായിരുന്നു സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെളിവുകളുടെ അഭാവവും സംശയത്തിന്റെ ആനുകൂല്യവും ചൂണ്ടിക്കാട്ടി 1999 സെപ്റ്റംബർ 22-ന് പട്യാലയിലെ സെഷൻസ് കോടതി സിദ്ധുവിനെയും കൂട്ടാളികളെയും വെറുതെ വിട്ടിരുന്നു. തുടർന്ന് ആ വിധിയെ ചോദ്യം ചെയ്ത് ഇരയുടെ കുടുംബം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. സിദ്ദു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി കീഴ്കോടതി ഉത്തരവ് തള്ളിക്കൊണ്ട് 2006-ൽ സിദ്ദുവിനെ മൂന്ന് വർഷത്തെ തടവ്ശിക്ഷ വിധിച്ചു. ഈ ഉത്തരവിനെതിരെയാണ് സിദ്ദു സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. 

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More