ത്രിപുരയില്‍ വെളളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച് ബിജെപി എം എല്‍ എ

അഗര്‍ത്തല: ത്രിപുരയില്‍ വെളളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച് ബിജെപി എം എല്‍ എ. ബധര്‍ഘട്ടില്‍ നിന്നുളള നിയമസഭാംഗമായ മിമി മജുംദാറാണ് വെളളപ്പൊക്ക ബാധിത മേഖല സന്ദര്‍ശനത്തിനിടെ സ്ത്രീയെക്കൊണ്ട് കാല്‍ കഴുകിച്ചത്.  എം എല്‍ എ വെസ്റ്റ് ത്രിപുര ജില്ലയിലെ വെളളപ്പൊക്ക ബാധിത മേഖലയായ സൂര്യപ്പാറ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. മിമി പ്രശ്‌ന ബാധിത മേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ചതിനുശേഷം ഒരു വൃദ്ധയായ സ്ത്രീ അവരുടെ കാലുകള്‍ വെളളവും സോപ്പും ഉപയോഗിച്ച് കഴുകുന്നതും ടവലുപയോഗിച്ച് തുടച്ച് ഉണക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ എം എല്‍ എക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

'ഫോട്ടോഷൂട്ടിനുശേഷം ഒരു സ്ത്രീക്ക് എം എല്‍ എ മിമി മജുംദാറിന്റെ കാല്‍ കഴുകേണ്ടിവന്നു' എന്ന അടിക്കുറിപ്പോടെയാണ് സി പി ഐ എം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചത്. എം എല്‍ എ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രഘുദാസ് പറഞ്ഞു. 'ബിജെപിയുടെ മാനസികാവസ്ഥയാണ് മിമി മജുംദാറിന്റെ പ്രവൃത്തിയിലൂടെ വ്യക്തമാവുന്നത്. വെളളപ്പൊക്കം മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങളോട് അവര്‍ക്ക് (ബിജെപി) സഹതാപമില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്ന ഇമേജുണ്ടാക്കാനായി ഫോട്ടോഷൂട്ട് നടത്തുന്ന തിരക്കിലാണവര്‍'-എന്നാണ് രഘുദാസ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഒരു എം എല്‍ എയോടുളള സ്‌നേഹവും വാത്സല്യവും മൂലമാണ് അവര്‍ തന്റെ കാലുകള്‍ കഴുകിയതെന്നാണ് മിമി മജുംദാറിന്റെ വാദം. 'ഒരു അമ്മയുടെ കരുതലോടെയാണ് അവരത് ചെയ്തത്. അതിനെ നെഗറ്റീവായി കാണേണ്ടതില്ല. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു നിയമസഭാംഗത്തിന് ജനങ്ങളില്‍നിന്ന് എത്രമാത്രം ആദരവ് നേടാനാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ കാലത്ത് ആരെയും ആരുടെയെങ്കിലും കാല് കഴുകാന്‍ നിര്‍ബന്ധിക്കാനാവില്ല'-എന്നും മിമി പറഞ്ഞു. ബധര്‍ഘട്ട് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന മിമി മജുംദാര്‍ 2019-ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

രാജ്യത്തെ ഭിന്നിപ്പിക്കുന്നവയിലല്ല, ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് ജനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

More
More
National Desk 17 hours ago
National

പുലിറ്റ്‌സർ ജേതാവായ കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് വിദേശ യാത്ര വിലക്ക്; കാരണം വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍

More
More
National Desk 17 hours ago
National

ടീസ്റ്റ സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍

More
More
Natinal Desk 19 hours ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; മത്സരം വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മില്‍ - യശ്വന്ത് സിന്‍ഹ

More
More
National Desk 1 day ago
National

ബുള്‍ഡോസര്‍ രാജ്: ജാവേദ്‌ മുഹമ്മദിന്‍റെ വീട് പൊളിച്ചത് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നെന്ന് യു പി സര്‍ക്കാര്‍ കോടതിയില്‍

More
More
National Desk 1 day ago
National

മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ ജയിലില്‍ അടച്ചു; ജാമ്യഹര്‍ജി തള്ളി

More
More