സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് ലഭിക്കുന്നത് ശരിയല്ലെന്ന നടി നിഖിലാ വിമലിന്റെ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശംസിക്കപ്പെട്ട അഭിപ്രായ പ്രകടനമായിരുന്നു അതെങ്കിലും സംഘപരിവാര്‍ അനുകൂല സംഘങ്ങളില്‍ നിന്നും ശക്തമായ സൈബര്‍ ആക്രമണമാണ് അവര്‍ നേരിട്ടത്. എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പറയുകയാണ്‌ നിഖിലാ വിമല്‍. സൈബർ ആക്രമണം കൊണ്ടൊന്നും ഒരാളുടെയും വായടപ്പിക്കാനാവില്ല. എനിക്കു പറയാനുള്ള കാര്യങ്ങൾ എല്ലാക്കാലത്തും പറയുമെന്ന് ആണയിട്ടു പറയുകയാണ്‌ അവര്‍. ദേശാഭിമാനിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നിഖില തന്‍റെ നിലപാട് ഒരിക്കല്‍ക്കൂടെ വ്യക്തമാക്കുന്നത്.

നിഖില വിമല്‍ പറയുന്നു:

പശുവിനെ കഴിക്കുന്നവരോട്‌ കഴിക്കരുതെന്നോ, കഴിക്കാത്തവരോട്‌ കഴിക്കണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ താൽപ്പര്യത്തിൽ ഇടപെടരുത്‌ എന്നുമാത്രം. അഭിമുഖത്തിലെ എന്റെ പ്രതികരണവുമായി ബന്ധപ്പെട്ട്‌  ഉണ്ടായത്‌ അനാവശ്യ വിവാദങ്ങളാണ്‌. പറഞ്ഞത്‌ എനിക്കു തോന്നിയ ഒരു കാര്യമാണ്‌. പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് എന്ന നിലയ്‌ക്ക്‌ പറഞ്ഞതൊന്നുമല്ല. എന്നാൽ, ഈ നാട്ടിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ കാര്യങ്ങളൊക്കെ അറിയാമല്ലോ. എനിക്ക്‌ തോന്നിയ കാര്യം പറഞ്ഞതിനോട്‌ ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്നത്‌ എന്നെ ബാധിക്കുന്നില്ല. അത്‌ ശ്രദ്ധിക്കാൻ നേരവുമില്ല. അഭിപ്രായം പറയണമോ വേണ്ടയോ എന്നത്‌ എന്റെ തീരുമാനമാണ്‌. ആ സമയത്ത്‌ അതു പറയാൻ തോന്നി. എന്നുവച്ച്‌ എല്ലാ കാര്യത്തിലും  അഭിപ്രായം പറയണമെന്നില്ല. സമൂഹമാധ്യമങ്ങളിൽ ഇടപെടാറില്ല. താൽപ്പര്യവുമില്ല. 

സൈബർ ആക്രമണം നടക്കുന്നുണ്ടോ എന്നൊന്നും  നോക്കാറില്ല. ഞാൻ ആക്രമിക്കപ്പെടുന്നുണ്ട്‌ എന്നതുകൊണ്ട്‌ സന്തോഷിക്കുന്നവർ സന്തോഷിച്ചോട്ടെ. അതൊന്നും എന്നെ ബാധിക്കില്ല. ഇതുകൊണ്ടൊന്നും ഒരാളുടെയും വായടപ്പിക്കാനാവില്ല.  എനിക്കു പറയാനുള്ള കാര്യങ്ങൾ എല്ലാക്കാലത്തും പറയും. ഒരാൾക്ക്‌ സംസാരിക്കണമെങ്കിൽ അയാൾ എക്കാലത്തും സംസാരിക്കും. ഒരു കാര്യത്തിനുവേണ്ടിയാണ്‌ സംസാരിക്കുന്നതെങ്കിൽ അവർ അത്‌ നേടുന്നതുവരെ സംസാരിക്കും. ആർക്കും ആരെയും പേടിപ്പിക്കാൻ പറ്റില്ല. എന്റെ കുറേ അഭിമുഖം വരുന്നതോ, ആളുകൾ എന്നെക്കുറിച്ച്‌  ചർച്ച ചെയ്യുന്നതോ വലിയ താല്പര്യമില്ല. സിനിമയെക്കുറിച്ച്‌ സംസാരിക്കാൻ പോയി ഇരിക്കുമ്പോൾ അവർ അതൊഴികെ ബാക്കി കാര്യങ്ങളെക്കുറിച്ച്‌ ചോദിക്കാറുണ്ട്‌. കുസൃതി ചോദ്യങ്ങളാണ്‌ താൽപ്പര്യമെങ്കിൽ അത്‌ ചോദിക്കാം. അത്തരം ഉള്ളടക്കമാകും അവർക്കാവശ്യം. എന്നാൽ, എനിക്ക്‌ ഇഷ്‌ടമുള്ള പോലെയേ ഞാൻ മറുപടി പറയൂ. അവർക്ക്‌ മറുപടി കുസൃതിയായി കാണണമെങ്കിൽ അങ്ങനെ കാണാം. സീരിയസായി കാണണമെങ്കിൽ അങ്ങനെയുമാകാം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും അവസാന ശ്വാസംവരെ കോണ്‍ഗ്രസിനുവേണ്ടി പോരാടും- രമേശ് ചെന്നിത്തല

More
More
Web Desk 14 hours ago
Keralam

മോഹന്‍ലാലിനോട് 9 ചോദ്യങ്ങളുമായി കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 16 hours ago
Keralam

ഷാഫി പറമ്പിലുള്‍പ്പെടെയുളള നേതാക്കള്‍ ഷോ കാണിക്കുന്നു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപില്‍ വിമര്‍ശനം

More
More
Web Desk 16 hours ago
Keralam

ഇ ഡിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ ന്യായികരിക്കുന്നതിന് തുല്യം - എസ് രാമചന്ദ്രപിള്ള

More
More
Web Desk 19 hours ago
Keralam

സ്വര്‍ണ്ണക്കടത്തുകേസില്‍ ഇ ഡി മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യംചെയ്യാത്തത് സിപിഎം-ബിജെപി ധാരണയുളളതുകൊണ്ട്- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
Keralam

താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

More
More