കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

ഡല്‍ഹി: കേരളത്തിലെ കാട്ടുപന്നി ആക്രമണവും കൃഷി നശിപ്പിക്കലും കെട്ടിചമച്ച കഥയാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി ആരോപിച്ചു. വിളനാശവും ആക്രമണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമായി ഭീഷണിയുയര്‍ത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ അനുമതി നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മേനക ഗാന്ധി എംപി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. 

''കേരളത്തിലെ ആളുകള്‍ക്ക് കാട്ടുപന്നിയെയും വളര്‍ത്തു പന്നിയെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നാണ് തോന്നുന്നത്. പന്നി ഫാമുകള്‍ ധാരാളമുള്ള കേരളത്തില്‍ കാടിന്‍റെ ഓരത്തേക്ക് പോകുന്ന ഫാമിലെ പന്നികളെയാണ് കാട്ടുപന്നികളായി തെറ്റിദ്ധരിക്കുന്നത്. ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ ഉത്തരവ് രാജ്യത്തെയാകെ ബാധിക്കുന്നതാണ്. പന്നി വേട്ടക്കാരാണ് ഇത്തരം നീക്കങ്ങള്‍ക്ക്‌ പിന്നില്‍''- മേനക ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരിസ്ഥിതി സംരക്ഷണത്തില്‍ പന്നികള്‍ക്ക് അവരുടെതായ പങ്കു വഹിക്കാനുണ്ട്. പ്രളയം, വെള്ളപ്പൊക്കം പോലുള്ള ഭീഷണികള്‍ ഉള്ള കേരളത്തിന് കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ മാത്രമേ ഇപ്പോഴത്തെ ഉത്തരവ് വഴിവെക്കു. കര്‍ഷകരുടെ മറവില്‍ വേട്ടക്കാരാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ പന്നികളെ കൊല്ലാന്‍ ആഗ്രഹിക്കില്ല എന്നും മേനക ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More