മതപരമായി ആളുകളെ സംഘടിപ്പിക്കരുതെങ്കില്‍ ആദ്യം മുസ്ലീം ലീഗ് പിരിച്ചുവിടണം- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മതപരമായി ആളുകളെ സംഘടിപ്പിക്കരുതെങ്കില്‍ ആദ്യം മുസ്ലീം ലീഗ് പിരിച്ചുവിടുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊണ്ട പ്രസ്ഥാനമാണെന്നും മുസ്ലീം ലീഗാണ് മതപരമായി ആളുകളെ സംഘടിപ്പിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ ആളുകളെ സംഘടിപ്പിക്കരുതെന്ന നിലപാടാണെങ്കില്‍ ലീഗ് ആദ്യം പിരിച്ചുവിടണം. അതല്ലാതെ സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിക്കുകയല്ല വേണ്ടത് എന്നും കോടിയേരി പറഞ്ഞു. സിപിഎം മതവിഭാഗങ്ങളുടെ ഇടയില്‍ ചേരിതിരിവുണ്ടാക്കുകയാണെന്ന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ കോട്ട തകരുകയാണെന്നും ഉരുള്‍പൊട്ടലിന്റെ ആഴം ഫലം വരുമ്പോള്‍ അറിയാമെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ വ്യാജ അശ്ലീല  വീഡിയോ പ്രചരിച്ച സംഭവത്തെ യുഡിഎഫിന്റെ തന്നെ പല നേതാക്കളും തളളിപ്പറഞ്ഞപ്പോഴും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അതിനെ ന്യായീകരിക്കുന്ന രീതിയിലാണ് സംസാരിച്ചത്. അത്തരം വീഡിയോകള്‍ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാതിരിക്കുക എന്നാണ് വി ഡി സതീശന്‍ ചോദിച്ചത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒരു അമൃത് കിട്ടിയതുപോലെയാണ് സതീശന്‍ അത് പറഞ്ഞത്. തെറ്റ് ചെയ്തവര്‍ കോണ്‍ഗ്രസിലുണ്ടാവില്ല, അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല എന്ന് പറയേണ്ടയാളാണ് ആ തെറ്റിനെ ന്യായീകരിച്ചത്- കോടിയേരി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More