കര്‍ണാടക അതിര്‍ത്തിയടപ്പ്: ഒരാള്‍ കൂടി മരിച്ചു

കാസര്‍ഗോഡ്‌: അതിര്‍ത്തി തുറന്നിട്ടും കര്‍ശനമായ നിബന്ധനകള്‍ പാലിക്കാന്‍ സമയമെടുത്തതോടെ ആംബുലന്‍സില്‍ കിടന്ന രോഗി മരിച്ചു. ഉപ്പള സ്വദേശി അബ്ദുല്‍ സലിം ആണ് മരണപ്പെട്ടത്.ഹൃദ്രോഗിയായ സലീമിനെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കാസര്‍ഗോഡ്‌ മതിയായ ചിക്ത്സ ലഭ്യമല്ലാത്തതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അതിര്‍ത്തിയിലെ സങ്കീര്‍ണ്ണമായ ചട്ടങ്ങള്‍ പാലിക്കുന്നതിനു സംയമെടുത്തത്. ഇതേതുടര്‍ന്നാണ് സമയത്തിന് ചികിത്സ രോഗിക്ക് കിട്ടാതെ വന്നത്.

കോവിഡ് ബാധിതനല്ല എന്നെഴുതി നല്‍കണം, കര്‍ണാടക പോലീസിന്‍റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കണം, സര്‍ക്കാരിന്‍റെ ആംബുലന്‍സില്‍ മാത്രമേ അതിര്‍ത്തിക്കപ്പുറം യാത്ര തുടരാന്‍ പാടുള്ളൂ തുടങ്ങി നിരവധി ചട്ടങ്ങള്‍ പാലിച്ചാല്‍ മാത്രമേ കര്‍ണാടക അതിര്‍ത്തിക്കപ്പുറത്തേക്ക് രോഗിയെ കൊണ്ടുപോകാന്‍ സാധിക്കൂ. ഇതിനു നേരിട്ട സംയക്കൂടുതലാണ് ഇന്ന് ഒരാളുടെ മരണത്തിന് കാരണമായത്. ഇതോടെ അതിര്‍ത്തിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരണപ്പെടുന്ന 13-മത്തെ യാളാണ്  അബ്ദുല്‍ സലിം. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

മധുവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മൂന്ന് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

More
More
Web Desk 23 hours ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 1 day ago
Keralam

സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More
Web Desk 1 day ago
Keralam

സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

More
More
Web Desk 1 day ago
Keralam

അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിച്ചില്ല; ഇടുക്കിയില്‍ ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍ പാഴായി

More
More
Web Desk 1 day ago
Keralam

മന്ത്രിമാര്‍ സ്വയം തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

More
More