ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനുപിന്നാലെ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിട്ടും ലഭിക്കാതെ പോയ നേതാക്കളാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ, കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേര, രാജസ്ഥാന് എംഎല്‍എ സന്യം ലോധ തുടങ്ങിയ നേതാക്കളാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്ണ്ണയത്തിനെതില് അതൃപ്തി പ്രകടിപ്പിച്ചത്.
'2003/4 കാലത്ത് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അന്ന് അധ്യക്ഷ സോണിയാ ഗാന്ധി എനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അധികാരമില്ലാതിരുന്ന കാലത്താണ് എനിക്ക് സീറ്റ് വാഗ്ദാനം ചെയ്തത്. അത് കഴിഞ്ഞിട്ട് ഇപ്പോള്‍ പതിനെട്ട് വര്‍ഷമായി. ഇത്തവണ ഇമ്രാന് മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ചു. എനിക്ക് അതിനുളള അര്‍ഹതയില്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്'-എന്നായിരുന്നു നഗ്മയുടെ ട്വീറ്റ്. ഇമ്രാന്റെ മുന്നില്‍ 18 വര്‍ഷം നീണ്ട തപസ്യ നിഷ്ഫലമായെന്നും നഗ്മ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ജി 23 നേതാക്കളായ ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മ്മയ്ക്കും സീറ്റില്ല. മുകുള്‍ വാസ്നികിന് രാജസ്ഥാനില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. പി ചിദംബരത്തിന് തമിഴ്നാട്ടിലും ജയ്റാം രമേശിന് കര്‍ണാടകയിലും സീറ്റ് നല്കി. രണ്‍ദീപ് സിംഗ് സുര്‍ജേവാല, രാജീവ് ശുക്ല, അജയ് മാക്കന്, രണ്‍ജീത് രഞ്ജന്‍, വിവേക് തന്‍ഖാ, ഇമ്രാന് പ്രതാപ്ഗഡി തുടങ്ങിയവരാണ് മറ്റ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.