കാശി: കാശിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി കോടതി തള്ളി. പള്ളിയില്‍ താല്‍ക്കാലികമായി പൂജ നടത്താന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്നാണ് സംഘപരിവാര്‍ അനുകൂലിയായ ഹര്ജിക്കാരന് ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹര്ജിക്കാരന് വേണ്ടി അഭിഭാഷകനായ വിഷ്ണു ജെയ്നാണ് കോടതില്‍ ഹാജരായത്. ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശ നിയമമനുസരിച്ച് പൂജ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നല്കപ്പെട്ട ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഗ്യാന്‍വാപി പള്ളി കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് അഭയ് നാഥ് യാദവ് കോടതിയില്‍ വാദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഗ്യാന്‍വാപി പള്ളിയിലെ കുളത്തില്‍ (ഹൌള് ) നിന്ന് ശിവലിംഗം കണ്ടെടുത്തു എന്ന വാര്‍ത്തയെ തുടര്‍ന്ന് സജീവമായ മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കം ഇപ്പോള്‍ ജില്ലാ കോടതിയിലാണ് എത്തിനില്‍ക്കുന്നത്. എന്നാല്‍ പള്ളിത്തര്‍ക്കം വ്യാജമായി ഉണ്ടാക്കുന്നതാണ് എന്നും 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയും സംഘപരിവാര്‍ സംഘടനകളും വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ഒരുങ്ങുകയാണ് എന്നും അതിന്റെ ഭാഗമായാണ് ഗ്യാന്‍വാപി പള്ളിത്തര്‍ക്കം ഉയര്‍ത്തിക്കൊണ്ടുവന്നത് എന്നും കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ആരോപിച്ചു.