ഡല്‍ഹി: ഇനിയൊരിക്കലും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പുകളിലെ വിജയത്തിലെ തന്റെ ട്രാക്ക് റെക്കോര്‍ഡ് തകര്‍ത്തത് കോണ്‍ഗ്രസാണെന്നും അതിനാലാണ് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ആര് ജെ ഡി നേതാവുമായ രഘുവംശ് പ്രസാദ് സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ബിഹാറില്‍ നടന്ന ജന്‍ സുരാജ് യാത്രക്കിടെയായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രസ്താവന.
'2015-ല്‍ ഞങ്ങള്‍ ബിഹാറില്‍ വിജയിച്ചു. 2017-ല്‍ പഞ്ചാബില്‍ വിജയിച്ചു. 2019-ല്‍ ജഗന്മോഹന് റെഡ്ഡി ആന്ധ്രാ പ്രദേശിലും വിജയിച്ചു. തമിഴ്നാട്ടിലും ബംഗാളിലുമെല്ലാം വിജയിച്ചു. 11 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പില്‍ മാത്രമാണ് തോറ്റത്. 2017-ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. അതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസുമായി ചേര്ന്നുപ്രവര്ത്തിക്കുന്നില്ലെന്ന് തീരുമാനിച്ചത്'- പ്രശാന്ത് കിഷോര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് ഒരിക്കലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാത്ത പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനോട് ബഹുമാനമുണ്ട്. എന്നാല്‍ അതിന്റെ നിലവിലെ അവസ്ഥയില്‍ സ്വയം മെച്ചപ്പെടാനുളള കഴിവില്ല. കോണ്‍ഗ്രസ് സ്വയം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. കൂടെപ്പോയാല്‍ നമ്മളും മുങ്ങിപ്പോകും'- പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.