നടിയെ പീഡിപ്പിച്ച സംഭവം; വിജയ്‌ ബാബു കൊച്ചിയിലെത്തി

കൊച്ചി: യുവ നടിയുടെ പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ നിര്‍മാതാവും നടനുമായ വിജയ്‌ ബാബു തിരിച്ചെത്തി. ഇന്ന് രാവിലെയാണ് വിജയ്‌ ബാബു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസുമായി സഹകരിക്കുമെന്നും സത്യം പുറത്ത് കൊണ്ടു വരുമെന്നും വിജയ്‌ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് പ്രാഥമിക വിവരം. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. 

കോഴിക്കോട് സ്വദേശിയായ യുവനടിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരുടെ പേര് വെളിപ്പെടുത്തിയതിനുമായി രണ്ട് കേസുകളാണ് നിലവിൽ വിജയ് ബാബുവിനെതിരെ നിലനില്‍ക്കുന്നത്. ഈ കേസിലാണ് വിജയ്‌ ബാബുവിന് ഇടക്കാല മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിജയ്‌ ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം വിജയ് ബാബു നാട്ടിലേക്ക് തിരിച്ചു വരാനൊരുങ്ങിയെങ്കിലും പിന്നീട് ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള എല്ലാ ഒരുക്കവും പോലീസ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയത്. പോലീസിന്‍റെ നടപടിക്കെതിരെ കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. വിജയ്‌ ബാബു തിരികെ എത്തുകയാണ് ഇപ്പോള്‍ ആവശ്യം. വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത് ചാനലിലൂടെ കാണിക്കാനാണോ എന്നായിരുന്നു കോടതി ചോദിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 13 hours ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 3 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 4 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More