വിദ്വേഷ സന്ദേശങ്ങളില്‍ മുന്നില്‍ ഇന്‍സ്റ്റഗ്രാം - റിപ്പോര്‍ട്ട്‌ പങ്കുവെച്ച് മെറ്റ

ഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം കൂടിയെന്ന് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ. ഇന്നലെ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിദ്വേഷ പ്രചാരണം കൂടുതലായി നടക്കുന്നതെന്നും ഇതില്‍ 86 ശതമാനം ഉള്ളടക്കവും വിദ്വേഷത്തിനും കാലാപത്തിനും വഴിയൊരുക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തില്‍  ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 37.82 ശതമാനം വർധനവുണ്ടായതായി കമ്പനി പറയുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ  സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ഇത്തരം ആശയങ്ങള്‍ കമ്പനി നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓരോ മാസവും സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം കൂടി വരികയാണ്. മാര്‍ച്ച് മാസം 38,600 പ്രസംഗങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതെങ്കില്‍ ഏപ്രിലില്‍  53,200 പ്രസംഗങ്ങളാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇവ താരതമ്യം ചെയ്യുമ്പോള്‍ വിദ്വേഷ പ്രസംഗങ്ങളില്‍ 82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അക്രമണത്തിന് പ്രേരണ നല്‍കുന്നതുമായി ബന്ധപ്പെട്ട 77,000 ഉള്ളടക്കങ്ങളാണ് ഇൻസ്റ്റാഗ്രാമില്‍ ഏപ്രിലിൽ കണ്ടെത്തിയതെങ്കിൽ മാർച്ചിൽ ഇത് 41,300 ആയിരുന്നു. പോസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, കമന്റുകൾ പോലുള്ളവയാണ് ഉള്ളടക്കങ്ങളായി പരി​ഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More