ക്യാപ്റ്റന്‍ 'ഒറിജിനല്‍' വി ഡി സതീശന്‍, കെ-റെയിലിനെതിരായ ജനവിധി - യുഡിഎഫ് നേതാക്കള്‍

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഫലം വരുന്നതിനുമുന്‍പേ എല്‍ഡിഎഫ് പരാജയം സമ്മതിച്ചതിനുപിന്നാലെ പ്രതികരണങ്ങളുമായി യുഡിഎഫ് നേതാക്കള്‍. ഉമാ തോമസിന്റെ ലീഡ് പ്രതീക്ഷിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി ടി തോമസിന്റെ ഭൂരിപക്ഷം ഉമ മറികടക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും അന്തിമ ഫലം വന്നതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു.

തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം കെ റെയിലിനേറ്റ തോല്‍വിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്യാപ്റ്റന്‍ 'ഒറിജിനല്‍' പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എന്നാണ് ഹൈബി ഈഡന്‍ കുറിച്ചത്. 'തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനം കേട്ടു. തിരുത്തി. തൃക്കാക്കരക്കാർ ചെയ്തു, കേരളത്തിന് വേണ്ടി...' എന്നാണ് വി ടി ബല്‍റാമിന്‍റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വര്‍ഗീയ ചേരിതിരിവിനെതിരായ ഫലമാണ് തൃക്കാക്കരയിലേതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃക്കാക്കരയില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയെങ്കിലും ജനങ്ങള്‍ അതിനെ തളളി യുഡിഎഫിന്റെ വികസന രാഷ്ട്രീയത്തെ പിന്തുണച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിനെതിരായ വിലയിരുത്തലാണെന്ന് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പ്രതികരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചീഫ് സെക്രട്ടറി

More
More
Web Desk 1 day ago
Keralam

ഫുട്‌ബോള്‍ ആരാധന വ്യക്തിസ്വാതന്ത്ര്യം, അവകാശങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അനുവാദമില്ല; സമസ്തക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ വിധിക്ക് സ്‌റ്റേ

More
More
Web Desk 1 day ago
Keralam

ഷാഫിയും രാഹുലും ഖത്തറില്‍; പ്രവര്‍ത്തകര്‍ ജയിലില്‍ - വ്യാപക വിമര്‍ശനം

More
More
Web Desk 1 day ago
Keralam

ഞാന്‍ ദേശീയ മൂല്യങ്ങളുളള ബിജെപി അനുകൂലി- ഉണ്ണി മുകുന്ദന്‍

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ്, കുപ്പായം തയ്പ്പിക്കാന്‍ ഇനിയും നാലുവര്‍ഷം സമയമുണ്ട്- മുരളീധരന് രമേശ് ചെന്നിത്തലയുടെ മറുപടി

More
More