രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവന തിരുത്തി പൃഥ്വിരാജ് ചവാന്‍

നാസിക്: കഴിഞ്ഞ നാലുവര്‍ഷമായി രാഹുല്‍ ഗാന്ധിയെ കണ്ടിട്ടില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ജി-23 നേതാവുമായ പൃഥ്വിരാജ് ചവാന്‍. "രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവെച്ചയാളാണ്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍എസ്എസിന്റെ ആശയങ്ങളെയും തന്റേതായ രീതിയില്‍ എതിര്‍ക്കുന്നയാളാണ്. എല്ലായ്‌പ്പോഴും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യം കൊവിഡിന്റെ പിടിയിലാണ്. ആ കാലയളവില്‍ ആരും ആരെയും കണ്ടിട്ടില്ല. സംഘടനയിലെ സ്ഥാനം രാജിവെക്കുന്നതിനുമുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു, സംഘടനാപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനറല്‍ സെക്രട്ടറിയെ കാണണമെന്ന്"- പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

'ഞാന്‍ ഡല്‍ഹിയില്‍ പോകുമ്പോഴെല്ലാം ഡോ. മന്‍മോഹന്‍ സിംഗിനെ കാണാറുണ്ട്. അദ്ദേഹം ആരോഗ്യസ്ഥിതി മോശമാണെങ്കില്‍പോലും എന്നോട് സംസാരിക്കാന്‍ തയാറാവുന്നയാളാണ്. സമയംകിട്ടുമ്പോഴെല്ലാം സോണിയാ ഗാന്ധിയെയും കണ്ടിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കണ്ടിട്ട് നാലുവര്‍ഷമായി. പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് പ്രാപ്യമായ ഒന്നല്ല എന്ന ആരോപണം ഇപ്പോള്‍ പരക്കെ ഉയരുന്നുണ്ട്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് പാര്‍ട്ടിയെ യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത്. സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട്'- എന്നാണ് പൃഥ്വിരാജ് ചവാന്‍ നേരത്തെ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2024-ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പരാജയപ്പെടുത്തണമെങ്കില്‍ 12 സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്‌ക്കേണ്ടതുണ്ട്. അതിനായി സമാന ചിന്താഗതിയുളള പാര്‍ട്ടികളുടെ വിശാല സഖ്യമുണ്ടാകണം. യുപിയില്‍ ഒരു മുസ്ലീം വോട്ടുപോലും കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. നമ്മള്‍ മതേതരത്വത്തെ കൃത്യമായി നിര്‍വചിക്കേണ്ടതുണ്ട്. ഒരു മതത്തേയും പിന്തുണയ്ക്കാത്ത നിലപാടാണത്. അത് വ്യക്തമാക്കാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ല. . നമുക്ക് പാര്‍ട്ടിക്കുളളില്‍ ഉടന്‍തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ലിബറല്‍ ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ ഇല്ലാതാവും' എന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More