കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡല്‍ഹി: ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിയെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൂട്ടത്തോടെ മെഡിക്കല്‍ ലീവെടുത്ത് മിന്നല്‍ സമരം നടത്തിയ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. 30 സീനിയര്‍ ക്രൂ മെമ്പര്‍മാരെ പിരിച്ചുവിട്ടു. ജീവനക്കാരുടെ സമരം മൂലം 90-ലധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്ന സാഹചര്യത്തിലാണ് നടപടി. ന്യായമായ കാരണമില്ലാതെയാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും നൂറിലധികം പേര്‍ ഒരുമിച്ച് മെഡിക്കല്‍ ലീവ് എടുത്തതിനു പിന്നില്‍ കൂട്ടായ തീരുമാനമുണ്ടെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി ചൂണ്ടിക്കാട്ടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കൂട്ടമായി അവധിയെടുത്ത് സര്‍വ്വീസ് മുടക്കുന്നത് നിയമലംഘനം മാത്രമല്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്നും നോട്ടീസില്‍ പറയുന്നു. എയര്‍ ഇന്ത്യ മാനേജ്‌മെന്റിനോടുളള പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്താകെ 250-ലധികം ജീവനക്കാരാണ് പണിമുടക്കുന്നത്. ഇന്നലെ നടത്തിയ മിന്നല്‍ സമരത്തില്‍ രാജ്യത്താകെ 80-ലേറെ വിമാനസര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു.

പലയിടത്തും യാത്ര മുടങ്ങിയതോടെ കനത്ത പ്രതിഷേധമുയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുളള വിമാനങ്ങള്‍ അറിയിപ്പില്ലാതെ റദ്ദാക്കിയത് ലീവ് കഴിഞ്ഞ് തിരികെ പോകുന്നവര്‍ക്ക് തിരിച്ചടിയായി. പല വിമാനത്താവളങ്ങളിലും യാത്രക്കാരും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. അതേസമയം, എയര്‍ ഇന്ത്യാ ജീവനക്കാരുടെ പ്രതിഷേധം ഇന്നും തുടരുകയാണ്. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 22 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 4 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More