പോത്തിന് ചുവപ്പ് പോലെ പിണറായി വിജയന് കറുപ്പ് പേടി- കെ മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ കറുത്ത മാസ്‌ക് അഴിപ്പിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പോത്തിന് ചുവപ്പ് നിറം കണ്ടാല്‍ പേടിയാണ് എന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പ് നിറം കണ്ടാലുളള പേടിയെന്ന് മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോള്‍ സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മിണ്ടാപ്രാണികളായ കുറച്ച് മഫ്തി പൊലീസുകാരെ മുന്നിലിരുത്തി കൊച്ചിയില്‍ ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറയുകയാണ് വിരട്ട് എന്നോട് വേണ്ടെന്ന്. ഇത്രയൊക്കെ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ തയാറാവാത്തത്? പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്ന വീരവാദം പത്രസമ്മേളനം വിളിച്ച് പറയാനെന്താ മുഖ്യമന്ത്രി തയാറാവാത്തത്? കാരണം സമ്മേളനങ്ങള്‍ക്ക് സ്വന്തം ആള്‍ക്കാരാണ് കയ്യടിക്കാനായി വന്നിരിക്കുക. അവരാരും സത്യം ചോദിക്കില്ല. ആദ്യം മുഖ്യമന്ത്രിയുടെ മാനസിക നിലയൊന്ന് പരിശോധിക്കണം. നിറത്തിനോട് പേടി, കറുപ്പ് കണ്ടാല്‍ പേടി. കറുപ്പ് കണ്ടാല്‍ പിന്നെ ആ ഭാഗത്ത് നില്‍ക്കില്ല. ഏതാണ്ട് കുരിശുകണ്ട ഡ്രാക്കുളയെപ്പോലെ. ഒരുകാരണവശാലും ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. അടിയന്തരമായി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാവും'- കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, പൊതുജനത്തെ ബന്ദിയാക്കിയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണെന്നും അതുകൊണ്ട് അദ്ദേഹം പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കണ്ണില്‍ ഇരുട്ടുകയറിയതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി തോന്നുന്നതെന്നും വിരട്ടല്‍ പ്രതിപക്ഷത്തോട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More