എഐസിസി ആസ്ഥാന പരിസരം പൊലീസ് വലയത്തില്‍; രാഹുൽ ഗാന്ധി ഇന്ന് ഇ ഡിക്കു മുന്നില്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായി കോണ്‍ഗ്രസ് നടത്തുന്ന ഇ ഡി ഓഫീസ് മാർച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ. എഐസിസി ആസ്ഥാന പരിസരം കനത്ത പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുള്ള എല്ലാ പ്രവേശന കവാടവും അടച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുല്‍ ഗാന്ധി ഇ ഡി-ക്കു മുന്‍പില്‍ ഹാജരാകുന്നത്. ചോദ്യംചെയ്യലിനായി പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. എഐസിസി ആസ്ഥാനത്ത് നിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ചോടെ രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്താനായിരുന്നു കോൺഗ്രസിന്‍റെ നീക്കം. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി അതിന് ഡൽഹി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യുന്നതിനു പിന്നാലെ 23-ന് സോണിയ ഗാന്ധിയുടെ മൊഴിയുമെടുക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചിരിക്കുകയാണ്. നൂറ് കണക്കിന് പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചിരിക്കുന്നത്. പ്രതിഷേധവുമായി എത്തിയ നിരവധി കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, രാഹുലിനെ ചോദ്യംചെയ്യുന്ന സമയത്ത് രാജ്യത്തെ 25 ഇ ഡി ഓഫീസുകൾക്കുമുമ്പിലും കോൺഗ്രസ് മാര്‍ച്ച്  നടത്തും. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് അപകീർത്തിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് മാർച്ച്.

Contact the author

National Desk

Recent Posts

Web Desk 14 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More