വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ ഫോണില്‍ വിളിക്കണം - മന്ത്രി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകര്‍ ടെലെ ഫോണില്‍ വിളിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. കൊറോണാ കാലത്തെയും അടച്ചുപൂട്ടല്‍ കാലയളവിനെയും മറികടക്കാന്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടതുണ്ട്. ഇതിനു സഹായകരമായ വിധത്തില്‍ അദ്ധ്യാപകരുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍ അത്യാവശ്യമാണെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.

കോവിഡ് -19 പ്രതിരോധത്തില്‍ നാം വിജയിക്കുന്ന ഘട്ടമെത്തിയാല്‍ ജൂണ്‍ -1 നു തന്നെ സ്കൂളുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. എന്തെങ്കിലും തരത്തില്‍ വൈകലുണ്ടായാല്‍ പാഠഭാഗങ്ങള്‍ അധ്യനവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള എല്ലാ സംവിധാനവും നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

താഴ്ന്ന ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ  ഓണ്‍ലൈന്‍ പോര്‍ട്ടലായ 'സമഗ്ര' യിലെ പാഠഭാഗങ്ങള്‍ പഠിക്കാനും കളിക്കാനും ആരംഭിക്കണം.വിദേശത്തുനിന്നു പുതുതായി എത്തുന്നവര്‍ക്ക് അവരുടെ അദ്ധ്യയന വര്ഷം മുടങ്ങില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.

Contact the author

Web Desk

Recent Posts

National Desk 15 hours ago
Keralam

ബിജെപിയുടെ വനിതാ സംവരണ ബില്‍ ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധതിരിക്കാനുളള തന്ത്രം- രാഹുല്‍ ഗാന്ധി

More
More
Web Desk 17 hours ago
Keralam

അന്തവും കുന്തവും തിരിയാത്തയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി-കെ എം ഷാജി

More
More
Web Desk 19 hours ago
Keralam

സോണിയാ ഗാന്ധിയുടെ വീട് കത്തിക്കാന്‍ ആഹ്വാനം; അസം മുഖ്യമന്ത്രിക്കെതിരെ പരാതി

More
More
Web Desk 1 day ago
Keralam

വനിതാ സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പ്- എം വി ഗോവിന്ദന്‍

More
More
Web Desk 2 days ago
Keralam

അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല, ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല ഞാന്‍- കെ രാധാകൃഷ്ണന്‍

More
More
Web Desk 2 days ago
Keralam

'വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുനല്‍കുമെന്ന് സുധാകരന്‍ വാശിപിടിച്ചു, അത് തടയാനാണ് മൈക്ക് നീക്കിയത്'- വി ഡി സതീശന്‍

More
More