പാലക്കാട്: രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി ചോദ്യംചെയ്യുന്നതിനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. 'നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സത്യത്തിന്റെ ഒരു കണിക പോലുമില്ലെന്ന് റിപ്പോര്‍ട്ട് കൊടുത്ത ഇ ഡി ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് തെറിപ്പിച്ച്, ആര്‍എസ്എസ് വിധേയനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടും രാഹുല്‍ ഗാന്ധിക്കെതിരെ ഒരു എഫ് ഐ ആര് പോലും ഇടാന്‍ കഴിയാത്തൊരു കേസില്‍, അയാളെ നാലുദിവസം ചോദ്യംചെയ്യണമെങ്കില്‍ അതിന് ഒരു കാരണമേയുളളു. അയാള്‍ കലര്‍പ്പില്ലാത്ത ആര്‍എസ്എസ് വിരുദ്ധനാണ്'-ഷാഫി പറമ്പില്‍ പറഞ്ഞു.
അന്വേഷണം കോണ്‍ഗ്രസിനെതിരെയാണെങ്കില്‍ അതില്‍ കടുകുമണി വലിപ്പത്തില്‍ സത്യമില്ലെങ്കില്പോലും 5G വേഗത്തിലെത്തുന്ന കേന്ദ്ര ഏജന്‍സികള്‍, സംഘപരിവാര്‍ അനുകൂലികളുടെയും അവരുടെ സുഹൃത്തുക്കളുടെയും കാര്യംവരുമ്പോള്‍ ഒച്ചിന്റെ വേഗതയിലാവുന്നത് യാദൃശ്ചികമല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, എ ഐ സി സി ആസ്ഥാനത്തെ ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്. നാളെ രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരോടും ഡല്‍ഹിയിലെത്താന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ഇനി ചോദ്യംചെയ്യുന്ന തിങ്കളാഴ്ച്ച ഇഡിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ച് എ ഐ സി സി ആസ്ഥാനത്തെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചാല്‍ എംപിമാരുടെ വീടുകള്‍ കേന്ദ്രീകരിച്ചാകും പ്രതിഷേധം. അതിനായാണ് എംപിമാരോട് നാളെ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.