മുംബൈ: സ്ത്രീകള്‍ പുരുഷന്മാരോട് സൗഹാര്‍ദ്ദപരമായി പെരുമാറുന്നത് ലൈംഗികബന്ധത്തിനുളള സമ്മതമായി കണക്കാക്കരുതെന്ന് ബോംബൈ ഹൈക്കോടതി. ബലാത്സംഗക്കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആശിഷ് ചാക്കോര് എന്ന യുവാവ് സമര്‍പ്പിച്ച ഹര്‍ജി തളളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്കി ആശിഷ് ചാക്കോര് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
താനും യുവാവും സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആശിഷ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായതോടെ ഇയാള്‍ പിന്മാറി എന്നാണ് യുവതി ആരോപിക്കുന്നത്. എന്നാല്‍ യുവതിയുടെ സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് പ്രതിയുടെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജസ്റ്റിസ് ഭാരതി ദാംഗ്രെയാണ് യുവാവിന്റെ ഹര്‍ജി പരിഗണിച്ചത്. സ്ത്രീകളുടെ സൗഹൃദത്തെ ലൈംഗികബന്ധം സ്ഥാപിക്കാനുളള സമ്മതമായി വ്യാഖ്യാനിക്കരുത്. സ്ത്രീ സൗഹൃദം അതിനുളള ലൈസന്‍സ് പുരുഷന് നല്‍കുന്നില്ല. ശാരീരിക ബന്ധത്തിന് യുവതിയെ നിര്‍ബന്ധിച്ചോ എന്നറിയാന്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചു.