എ കെ ജി സെന്റര്‍ കിടുങ്ങാന്‍ ബാലിസ്റ്റിക് മിസൈലാണോ അയച്ചത്; സിപിഎമ്മിനെ പരിഹസിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: എ കെ ജി സെന്ററിലെ സ്‌ഫോടനവസ്തു വിവാദത്തില്‍ സി പി ഐ എമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണ ഒരു പാര്‍ട്ടിയുടെ ഓഫീസിനുനേരേ ആക്രമണമുണ്ടായാല്‍ ജനങ്ങളത് ഗൗരവത്തിലെടുക്കും. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ പരിഹസിച്ച് ചിരിക്കുകയാണ് എന്ന് വി ഡി സതീശന്‍ പറഞ്ഞു. എ കെ ജി സെന്ററിലേക്ക് പടക്കം എറിഞ്ഞത് എന്തായാലും തങ്ങളല്ലെന്നും യഥാര്‍ത്ഥ പ്രതികളെ പൊലീസ് കണ്ടുപിടിക്കുമോ എന്ന് നോക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"ഞങ്ങളുടെ കുട്ടികള്‍ കഴിഞ്ഞ ഒരുമാസത്തിലേറേയായി സമരത്തിലാണ്. നിയമസഭയ്ക്കകത്തും പുറത്തും ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍മൂലം സര്‍ക്കാര്‍ പ്രതിരോധത്തില്‍നില്‍ക്കുമ്പോള്‍ അതിന്റ ഫോക്കസ് മാറ്റാന്‍ ഞങ്ങളാഗ്രഹിക്കില്ല എന്ന് സാമാന്യബുദ്ധിയുളളവര്‍ക്ക് മനസിലാക്കാം. ഇ പി ജയരാജന്‍ കഴിഞ്ഞ ഒരുമാസത്തിനിടെ എത്ര നുണകളാണ് പറഞ്ഞത്. വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി ഇല്ലാത്തപ്പോഴാണെന്ന് ആദ്യം പറഞ്ഞു, പിന്നെ മാറ്റിപ്പറഞ്ഞു. ആദ്യം പറഞ്ഞു ആ കുട്ടികള്‍ മദ്യപിച്ചിരുന്നു എന്ന്. പിന്നെ മദ്യപിച്ചില്ലെങ്കില്‍ സന്തോഷം എന്നാക്കി.

ഇന്നലെ പറഞ്ഞു രണ്ട് സ്റ്റീല്‍ ബോംബെറിഞ്ഞെന്ന്. സിപിഎമ്മിന്റെ നേതാക്കളിന്നലെ എന്തൊക്കെയാണ് പറഞ്ഞത്, ഓഫീസ് കെട്ടിടം കിടുങ്ങി എന്ന്. ഇതെന്താണ് ബാലിസ്റ്റിക് മിസൈലാണോ എ കെ ജി സെന്ററിലേക്കയച്ചത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ എങ്ങനെയാണ് ഇതൊക്കെ അവര്‍ക്ക് തീരുമാനിക്കാന്‍ പറ്റുന്നത്. കേരളത്തില്‍ സിപിഎം അപഹാസ്യരാവുകയാണ്. അമ്പലപ്പുഴയില്‍ എച്ച് സലാം വിളിച്ച മുദ്രാവാക്യവും ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് വിളിച്ച മുദ്രാവാക്യവും തമ്മില്‍ എന്താണ് വ്യത്യാസം. സിപിഎമ്മുകാര്‍ ഇവിടെ കലാപം നടത്തി രക്ഷപ്പെടാനുളള ശ്രമത്തിലാണ് "- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എ കെ ജി സെന്റര്‍ ആക്രമണത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്നെന്ന് പറയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സി പി ഐക്ക് കോണ്‍ഗ്രസാണ് ആക്രമിച്ചതെന്ന് ആരോപണമില്ലെന്നും ആക്രമണത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ഇ പി ജയരാജന്‍ പറയുന്നത് അദ്ദേഹത്തിന് അതുസംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More