സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കെതിരായ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ആര്‍ എസ് എസ് നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍ എസ് എസ് നേതാക്കളേക്കാള്‍ ആവേശത്തോടെയാണ് ആര്‍ എസ് എസിന്റെ ആശയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ സജി ചെറിയാന്‍ പറഞ്ഞതെന്നും അദ്ദേഹം രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 'തൊഴിലാളി വിരുദ്ധമാണ് ഇന്ത്യന്‍ ഭരണഘടനയെന്നാണ് സജി ചെറിയാന്‍ പറയുന്നത്. ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച് ഏറ്റവുമാദ്യമുണ്ടാക്കിയ നിയമങ്ങളിലൊന്നാണ് ഇന്‍ഡസ്ട്രിയല്‍ ഡിസ്ട്രിബ്യൂട്ട് ആക്ട്. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ആക്ട് ഉള്‍പ്പെടെ ഭരണഘടനയ്ക്ക് അനുസൃതമായി പാസാക്കിയ രാജ്യമാണിത്.  ഇതൊന്നുമറിയാതെ ഗോള്‍വാക്കറുടെ പുസ്തകം മാത്രം വായിച്ച്, ആര്‍ എസ് എസിന്റെ ആശയങ്ങള്‍ മാത്രം പഠിച്ചാണ് സജി ചെറിയാന്‍ വരുന്നത്. അദ്ദേഹം രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലത്. രാജിവെച്ച് പുറത്തുപോയി അദ്ദേഹത്തിന് ആര്‍ എസ് എസില്‍ ചേരാം. അപ്പോള്‍ സംസ്ഥാനത്തെ മന്ത്രിസ്ഥാനം നഷ്ടമായാലും കേന്ദ്രമന്ത്രിസ്ഥാനം ആര്‍ എസ് എസിന്റെ സഹായത്തോടെ കിട്ടും'- വി ഡി സതീശന്‍ പറഞ്ഞു. 

'വളരെ ഗുരുതരമായ വിഷയമാണിത്. മന്ത്രിയുടെ രാജിയില്‍ കവിഞ്ഞ് ഒരു വിട്ടുവീഴ്ച്ചയ്ക്കും പ്രതിപക്ഷം തയ്യാറല്ല. മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം മാത്രമല്ല നാടുമുഴുവന്‍ ആവശ്യപ്പെടുകയാണ്. ഭരണഘടനയില്‍തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍വന്ന, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട മന്ത്രി, ഭരണഘടന രാജ്യത്തെ കൊളളയടിക്കുന്നതിനുവേണ്ടി എഴുതിയുണ്ടാക്കിയതാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഡോ. രാജേന്ദ്രപ്രസാദ്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. ബി ആര്‍ അംബേദ്കര്‍ തുടങ്ങിയ രാജ്യത്തെ മഹാരഥന്മാരായ നേതാക്കള്‍ മൂന്നുവര്‍ഷക്കാലം തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയെടുത്ത ഭരണഘടന, ബ്രിട്ടീഷുകാരെഴുതിക്കൊടുത്ത ഭരണഘടനയാണ് എന്ന പരാമര്‍ശം ആര്‍ എസ് എസിന് അനുകൂലമായ നിലപാടാണ്. ആര്‍ എസ് എസിന്റെ സ്ഥാപകാചാര്യനായ ഗോള്‍വാക്കര്‍ തന്റെ ബഞ്ച് ഓഫ് തോട്‌സ് (Bunch of Thoughts) എന്ന പുസ്തകത്തില്‍ ഇതേ വാചകം കൃത്യമായി പറഞ്ഞിട്ടുണ്ട്. ആ പുസ്തകം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠിപ്പിക്കാന്‍ പോയവരാണ് ഇവര്‍. ഗോള്‍വാക്കറുടെയും ആര്‍ എസ് എസിന്റെയും ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നത്. സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും പറയാനുളളത് ഇത് നിങ്ങളുടെയും അഭിപ്രായമാണെങ്കില്‍ സജി ചെറിയാനെ നിലനിര്‍ത്തുക. അല്ലെങ്കില്‍ സജി ചെറിയാനോട് രാജി ആവശ്യപ്പെടുക'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയ സജി ചെറിയാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. തല്‍ക്കാലം മന്ത്രി രാജിവയ്ക്കില്ല. പൊലീസ് കേസെടുത്താല്‍മാത്രം അതേക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമുള്‍പ്പെടെയുളള നേതാക്കള്‍ പങ്കെടുത്ത അവൈലബിള്‍ സെക്രട്ടറിയേറ്റിന്റെ തീരുമാനം. മന്ത്രി വാക്കുകളില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു എന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മന്ത്രിയുടെ പരാമര്‍ശം സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയെന്നും യോഗം വിലയിരുത്തി. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 5 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 7 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
Web Desk 8 hours ago
Keralam

ഇത്തരം ക്രൂരതകളെ അച്ചടക്കമെന്ന പേരിട്ട് അലങ്കരിക്കരുത്' -അമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ജുവല്‍ മേരി

More
More
Web Desk 9 hours ago
Keralam

ആര്‍ഷോയ്‌ക്കെതിരായ ആരോപണം എസ്എഫ്‌ഐക്കെതിരായ ഗൂഢാലോചനയെന്ന് എംവി ഗോവിന്ദന്‍

More
More
National Desk 10 hours ago
Keralam

നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍പ്പന നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

More
More