കാളിക്കെതിരായ പരാമര്‍ശം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തു

കൊല്‍ക്കത്ത: കാളീദേവിയെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് മഹുവയ്‌ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് ജിതന്‍ ചാറ്റര്‍ജിയാണ് തൃണമൂല്‍ എംപിക്കെതിരെ പരാതി നല്‍കിയത്. ഐ പി സി 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാളീദേവിയെക്കുറിച്ചുളള മഹുവയുടെ പരാമര്‍ശം വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസും അവരെ കയ്യൊഴിഞ്ഞു. കാളീദേവിയെക്കുറിച്ചുളള മഹുവയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും ആ അഭിപ്രായത്തെ പാര്‍ട്ടി ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും തൃണമൂല്‍ നേതാക്കള്‍ വ്യക്തമാക്കി. അതിനുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മഹുവ മൊയ്ത്ര അണ്‍ഫോളോ ചെയ്തു.

'ഞാന്‍ കാളീദേവിയുടെ ഭക്തയാണ്. ബിജെപിയുടെ അറിവില്ലായ്മ, അവരുടെ ഗുണ്ടകള്‍, പൊലീസ്, ട്രോളുകള്‍. ഒന്നിനെയും എനിക്ക് ഭയമില്ല. സത്യം പറയാന്‍ പിന്നില്‍ മറ്റ് ശക്തികള്‍ വേണമെന്നില്ല'എന്നായിരുന്നു കേസെടുത്തതിനുപിന്നാലെ മഹുവയുടെ പ്രതികരണം. സംവിധായക ലീനാ മണിമേഖലൈയുടെ കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ വിവാദമായതിനുപിന്നാലെ ഒരു ദേശീയ മാധ്യമത്തിന്റെ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് മഹുവ വിവാദ പരാമര്‍ശം നടത്തിയത്. തനിക്കറിയാവുന്ന കാളി മാംസാഹാരം കഴിക്കുന്ന, മദ്യസേവ നടത്തുന്ന ദേവതയാണ് എന്നായിരുന്നു മഹുവ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഓരോ വ്യക്തിക്കും അവരവരുടേതായ രീതിയില്‍ ദൈവത്തെ ആരാധിക്കാന്‍ അവകാശമുളളതിനാല്‍ കാളീ ദേവിയെ മാംസാഹാരവും മദ്യവും കഴിക്കുന്ന ദേവിയായി സങ്കല്‍പ്പിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് അവകാശമുണ്ട്. ഭൂട്ടാനിലും സിക്കിമിലും പൂജ ചെയ്യുമ്പോള്‍ അവര്‍ കാളിക്ക് വിസ്‌കി പ്രസാദമായി നല്‍കുന്നു. ദൈവത്തെ ശുഭ്രവസ്ത്രധാരിയായും സസ്യാഹാരിയായും ആരാധിക്കാനുളള സ്വാതന്ത്ര്യം നിങ്ങള്‍ക്കുളളതുപോലെ എനിക്കും സ്വാതന്ത്ര്യമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കാളീ ദേവി മാംസാഹാരവും മദ്യവും കഴിക്കുന്ന ദേവതയാണ്'എന്നായിരുന്നു മഹുവയുടെ പരാമര്‍ശം.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More