ഡല്‍ഹി: മുതിര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന് അജിത് പോള്‍ ആന്റണി രാഷ്ട്രീയത്തിലേക്ക്. 'രാഹുല്‍ പ്രിയങ്കാ ഗാന്ധി സേന'യുടെ ദേശീയ വൈസ് പ്രസിഡന്റായി അജിത് ആന്റണി ചുമതലയേറ്റു. കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ശര്‍മ്മയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
'രാഹുല്‍ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതലയേറ്റ അജിത് പോള്‍ ആന്റണിക്ക് അഭിനന്ദനങ്ങള്‍'- എന്നാണ് ജഗദീഷ് ശര്‍മ്മയുടെ ട്വീറ്റ്. സംഘടനയുടെ ദക്ഷിണേന്ത്യയിലെ ചുമതലയും അജിത്തിനായിരിക്കുമെന്ന് ജഗദീഷ് ശര്‍മ്മ അറിയിച്ചു. വര്‍ഷങ്ങളായുളള ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് എ കെ ആന്റണി കേരളത്തിലേക്ക് തിരിച്ചെത്തിയതിനുപിന്നാലെയാണ് അജിത് പോളിന്റെ രാഷ്ട്രീയ പ്രവേശനം എന്നത് ശ്രദ്ധേയമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക