മോദിയെ വിമര്‍ശിച്ച് തെരുവുനാടകം കളിച്ച കലാകാരന്മാര്‍ അറസ്റ്റില്‍

ദിസ്പൂര്‍: ശിവ-പാര്‍വ്വതി വേഷം ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ തെരുവുനാടകം കളിച്ച് പ്രതിഷേധിച്ച യുവതിയും യുവാവും അറസ്റ്റില്‍.  ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും അസമിലെ നാഗോണ്‍ ജില്ലാ ഘടകങ്ങള്‍ പരാതി നല്‍കിയിരുന്നു. ബിരിഞ്ചി ബോറ, കരിഷ്മ എന്നിവര്‍ക്കെതിരെയാണ് നാഗോണ്‍ സദര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരമാണ് ഇന്ധന, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച്  യുവതിയും യുവാവും ശിവ പാര്‍വ്വതീവേഷത്തില്‍ തെരുവിലിറങ്ങിയത്. ബൈക്കില്‍ കയറി നാഗോണിലെ കോളേജ് ചൗക്കിലെത്തിയ ഇരുവരും പെട്രോള്‍ തീര്‍ന്നതിനെച്ചൊല്ലി തര്‍ക്കമാരംഭിച്ചു.  കോര്‍പ്പറേറ്റ് മുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടുന്നില്ലെന്നും ശിവഭഗവാന്റെ വേഷം കെട്ടിയ യുവാവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനെതിരെ തെരുവിലിറങ്ങണമെന്ന് യുവാവ് കാഴ്ച്ചക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കോളേജ് ചൗക്കില്‍ നാടകം അവതരിപ്പിച്ചതിനുശേഷം അവര്‍ ബഡാ ബസാറിലെത്തി. അവിടെവെച്ചാണ് തെരുവുനാടകം വിശ്വഹിന്ദു പരിഷത്ത്- ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത്. 

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് അംഗീകരിക്കാനാവില്ല- വിജയ് സേതുപതി

More
More
National Desk 22 hours ago
National

വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

More
More
National Desk 22 hours ago
National

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

More
More
National Desk 23 hours ago
National

വിദേശ ഇടപെടല്‍ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

More
More
National Desk 1 day ago
National

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

More
More