യുപിയിലെ ലുലു മാള്‍ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ

ലക്‌നൗ: അടുത്തിടെ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനമാരംഭിച്ച ലുലു മാള്‍ ബഹിഷ്‌കരിക്കാന്‍ ഹിന്ദുക്കളോട് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ. കെട്ടിടത്തില്‍ നിസ്‌കാരം നടന്നെന്നും മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുമാണ് ഹിന്ദു മഹാസഭയുടെ ആരോപണം. കഴിഞ്ഞ ദിവസം ലുലു മാളിലേതെന്ന പേരില്‍ കുറച്ച് വിശ്വാസികള്‍ നിസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മാള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.

മാളില്‍ നിസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു. 'മാള്‍ നിര്‍മ്മിക്കാനായി ഒരുപാട് കളളപ്പണം ഉപയോഗിച്ചിട്ടുണ്ട്. മതഭ്രാന്തുളള വ്യക്തിയുടേതാണ് മാള്‍. ലുലു മാളില്‍ തുറന്ന സ്ഥലത്തുവെച്ചാണ് ആളുകള്‍ നമസ്‌കരിച്ചത്. പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കാന്‍ പാടില്ലെന്ന നിയമമാണ് തെറ്റിച്ചിരിക്കുന്നത്. മാളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ എഴുപതുശതമാനവും ഒരു സമുദായത്തില്‍നിന്നുളളവരാണ്. സ്ത്രീകള്‍ മറ്റൊരു സമുദായത്തില്‍പ്പെട്ടവരും. മാളുകളെ പളളികളായി ഉപയോഗിക്കുന്ന എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യോഗി ആദിത്യനാഥ് ഇടപെടണം'-എന്നാണ് ശിശിര്‍ ചതുര്‍വേദി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈ പതിനൊന്നിനാണ് ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ലക്‌നൗവില്‍ പ്രവര്‍ത്തനമാരംഭിച്ചത്.  രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മാളിന്റെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിര്‍വഹിച്ചത്. ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായുളള മാളില്‍ രണ്ടര ലക്ഷം ചതുരശ്ര അടിയുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം. ലുലു ഫാഷന്‍, ഫണ്ടുര, ലുലു കണക്ട്, മുന്നൂറിലധികം രാജ്യാന്തര-ദേശീയ ബ്രാന്‍ഡുകള്‍, തിയറ്ററുകള്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവ സംവിധാനങ്ങളും യുപിയിലെ ലുലു മാളിലുണ്ട്. മുവായിരത്തിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യമാണ് മാളിന്റെ മറ്റൊരു പ്രത്യേകത.

Contact the author

NationalDesk

Recent Posts

National Desk 8 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More