ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യദിനത്തിലെ അവധി ഒഴിവാക്കി യോഗി സര്‍ക്കാര്‍

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യദിനത്തിലെ അവധി ഒഴിവാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഓഗസ്റ്റ് 15-ന് സ്‌കൂളുകളും സര്‍വ്വകലാശാലകളും കോളേജുകളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം തുറന്നുപ്രവര്‍ത്തിക്കും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓരോ ജില്ലകളിലും വിപുലമായ പരിപാടികള്‍ നടത്താനായാണ് സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കുന്നതെന്നാണ് യോഗി സര്‍ക്കാരിന്റെ ന്യായീകരണം. സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണ പതാകയ്‌ക്കൊപ്പമുളള സെല്‍ഫികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദീപാവലി സമയത്ത് നടത്തുന്നതുപോലെ സംസ്ഥാനത്ത് പ്രത്യേക ശുചിത്വ യജ്ഞം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡി എസ് മിശ്ര പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തണമെന്നും സ്വാതന്ത്ര്യദിന വാരത്തില്‍ ഓരോ ദിവസവും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തെ കേവലം ഔദ്യോഗിക പരിപാടിയായി ഒതുക്കരുത്. അതില്‍ എല്ലാ ജനങ്ങളും പങ്കെടുക്കണം. ജനപ്രതിനിധികളും സാമൂഹിക സംഘടനകളും എന്‍ എസ് ഒ കേഡറ്റുകളും എന്‍ സി സിയും വ്യാപാര സംഘടനകളുമുള്‍പ്പെടെ എല്ലാവരും സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളില്‍ സജീവമായിരിക്കണമെന്നും ഡി എസ് മിശ്ര കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More