220 കിലോയില്‍ നിന്നും 65 കിലോയിലേക്ക്; വൈറലായി അദ്നാൻ സമിയുടെ പുതിയ ലുക്ക്‌

മുംബൈ: ഗായകന്‍ അദ്നാൻ സമിയുടെ പുതിയ മേക്ക് ഓവര്‍ ഏറ്റെടുത്ത് ആരാധകര്‍. തന്‍റെ 220 കിലോയുള്ള ശരീരം വെറും 65 കിലോയായി കുറച്ചിരിക്കുകയാണ് അദ്നാൻ സമി. അമിതവണ്ണം മൂലം ശ്വാസമെടുക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും ജീവന്‍ തന്നെ നഷ്ടമാകുന്ന സാഹചര്യത്തിലാണ് വണ്ണം കുറക്കാനുള്ള തീരുമാനത്തിലേക്ക് താന്‍ എത്തിയതെന്നും അദ്നാൻ സമി പറഞ്ഞു. തന്‍റെ ശരീരഭാരം കുറക്കാന്‍ ശാസ്ത്രക്രിയയൊന്നും നടത്തിയിട്ടില്ലെന്നും കഠിനമായ ഡയറ്റാണ് താന്‍ ഫോളോ ചെയ്തെന്നും അദ്നാൻ സമി കൂട്ടിച്ചേര്‍ത്തു. സിനിമയിലും ആൽബങ്ങളിലുമെല്ലാം സജീവമായിരുന്ന കാലത്ത് 200 കിലോയോളമായിരുന്നു അദ്നാൻ സമിയുടെ ശരീരഭാരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2005-ല്‍ ലിംഫഡീമയ്ക്കുള്ള ശസ്ത്രക്രിയക്ക് സമി വിധേയനായിരുന്നു. അതിന് ശേഷം പരിപൂര്‍ണമായ ബെഡ് റെസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്നാൻ സമിയുടെ ശരീരഭാരം കൂടിയത്. പുതിയ ലുക്കിലേക്ക് എത്താന്‍ 80 ശതമാനം മാനസികമായ നിശ്ചയദാര്‍ഢ്യവും 20 ശതമാനം ശാരീരിക അധ്വനവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ പൗരനായ അദ്‌നാന്‍ സമിക്ക് 2016 ലാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. ഭർദോ ഝോലി, ലിഫ്റ്റ് കരാ ദേ, സുൻ സരാ തുടങ്ങി നിരവധി ​ഗാനങ്ങളാണ് അദ്ദേഹത്തെ സംഗീത പ്രേമികള്‍ക്ക് പ്രിയങ്കരനാക്കിയത്. അദ്നാൻ സമി സംഗീത മേഖലക്ക് നല്‍കിയ സംഭാവന പരിഗണിച്ച് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 14 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More