കെ ടി ജലീലിനെതിരെ പരാതി നല്‍കി 'മാധ്യമം'; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീലിനെതിരെ മാധ്യമം ദിനപത്രം മാനേജ്മെൻറ്  മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ്‌ പരാതി നല്‍കിയത്. കെ ടി ജലീല്‍ മാധ്യമം ദിനപത്രത്തിനെതിരെ കത്ത് എഴുതിയത് തന്‍റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമം പ്രതിനിധികള്‍ പറഞ്ഞു. ജലീലുമായി വിഷയം സംസാരിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലാണ് ജലീലിനെതിരായ മാധ്യമം വിവാദത്തിന് അടിസ്ഥാനം.

കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് മാധ്യമം ദിനപത്രത്തിനെതിരെ കെ ടി ജലീല്‍ കത്തയച്ച വിവരം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. മാധ്യമം ദിനപ്പത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്  ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചു. കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രം സഹിതം 'മാധ്യമം' നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീല്‍ ആവശ്യമുന്നയിച്ചത്. മാധ്യമ'ത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ജലീല്‍ പറഞ്ഞുവെന്നും പത്രം നിരോധിക്കാന്‍ ആവശ്യമായ സഹായം തന്നോട് ചോദിച്ചുവെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,  കെ ടി ജലീലിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പത്രം നിരോധിക്കുകയെന്നത് സിപിഎമ്മിന്‍റെ നിലപാടല്ല. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോള്‍ പാടില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. മന്ത്രിമാരും എം എല്‍ എമാരും കത്തുകള്‍ എഴുതുന്നത് പാര്‍ട്ടിയുടെ അനുമതിയോടെയല്ല. കെ ടി ജലീല്‍ മാധ്യമത്തിനെതിരെ കത്ത് എഴുതിയത് പാര്‍ട്ടിയുടെ അറിവോടെയല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍, യു.എ.ഇ ഭരണാധികാരിക്കല്ല, കോണ്‍സല്‍ ജനറലിന് സ്വന്തം നിലയില്‍ അബ്ദുള്‍ ജലീല്‍ എന്ന പേരിലാണ് കത്തയച്ചതെന്നും ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്നുമാണ് ജലീലിന്‍റെ വാദം. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More
Web Desk 2 days ago
Keralam

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

More
More
Web Desk 2 days ago
Keralam

രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്

More
More