സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ഇ ഡിയുടെ വിശാല അധികാരം ശരിവെച്ച് സുപ്രീംകോടതി

ഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാലമായ അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി. ഇഡിക്ക് ആരെയും അറസ്റ്റ് ചെയ്യാനും എവിടെയും പരിശോധന നടത്താനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുളള അധികാരം തടയാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റും സ്വത്ത് കണ്ടുകെട്ടലുമുള്‍പ്പെടെയുളള ഇഡിയുടെ നടപടികള്‍ ചോദ്യംചെയ്ത് കാര്‍ത്തി ചിദംബരവും മുന്‍ കേന്ദ്രമന്ത്രി അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എഫ് ഐ ആര്‍ മുഴുവനും പ്രതിക്ക് നല്‍കേണ്ട, ജാമ്യം നല്‍കുന്നതിന് കര്‍ശന വ്യവസ്ഥ ഭരണഘടനാപരമാണ്, സമന്‍സ് അയച്ചത് എന്തിനാണെന്ന് കുറ്റാരോപിതനോട് പറയേണ്ട കാര്യമില്ല, ECIR പ്രതിക്ക് നല്‍കേണ്ട, അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രം കാര്യം പറഞ്ഞാല്‍ മതിയാകും. ഇഡിക്ക് അറസ്റ്റിനും പരിശോധനയ്ക്കും സ്വത്ത് കണ്ടുകെട്ടുന്നതിനും അധികാരമുണ്ട് എന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അറസ്റ്റിന്റെ കാരണം വ്യക്തമാക്കാതിരിക്കല്‍, കര്‍ശന ജാമ്യ വ്യവസ്ഥകള്‍, ECIR പകര്‍പ്പില്ലാതെയുളള അറസ്റ്റ് തുടങ്ങിയ കാര്യങ്ങളെയും ഹര്‍ജിയില്‍ ചോദ്യംചെയ്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More