ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് രേഖകളില്ലെന്ന് രാജ്യസഭയില്‍ കേന്ദ്രം

ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് രേഖകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. രാജ്യത്ത് പ്രത്യേക മത വിഭാഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷിക്കാറില്ലെന്നും ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന അബ്ദുള്‍ വഹാബ് എംപിയുടെ ചോദ്യത്തിനായിരുന്നു സ്മൃതി ഇറാനി മറുപടി നല്‍കിയത്. രാജ്യത്ത് സമാധാനം ആവശ്യമാണെന്നും ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്രമസമാധാനപാലനം, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും എതിരായ കുറ്റകൃത്യങ്ങളുടെ രജിസ്‌ട്രേഷന്‍, പ്രോസിക്യൂഷന്‍ എന്നിവയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതും രേഖകള്‍ സൂക്ഷിക്കേണ്ടതും സംസ്ഥാന സര്‍ക്കാരുകളാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. അതിനാല്‍ ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്ന് എഴുതി തയ്യാറാക്കിയ മറുപടിയില്‍ സ്മൃതി ഇറാനി പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More