യുവതിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസില്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ കീഴടങ്ങുകയായിരുന്നു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് സൂരജ് കീഴടങ്ങിയത്.

വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാത്തതിനാല്‍ മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാണിച്ച് ക്രൈം ഓണ്‍ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി പരാതി നല്‍കിയിരുന്നു. ഈ പരാതി വ്യാജമാണെന്നാരോപിച്ചാണ് സൂരജ് പാലാക്കാരന്‍ വീഡിയോ ചെയ്തത്. യുവതിയെ അധിക്ഷേപിക്കുന്ന തരത്തിലുളള പരാമര്‍ശങ്ങളുള്‍പ്പെട്ട വീഡിയോ നാലുലക്ഷത്തിലധികം പേര്‍ കണ്ടു. ഇതേത്തുടര്‍ന്നാണ് യുവതി സൂരജ് പാലാക്കാരനെതിരെ പരാതി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എറണാകുളം സൗത്ത് പൊലീസാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സൂരജ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ പട്ടികജാതി- പട്ടിക വര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി സൂരജിന്റെ ജാമ്യാപേക്ഷ തളളി. ഡിജിറ്റല്‍ മാധ്യമങ്ങളും പൊതു ഇടങ്ങളാണെന്നും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുളള പരാമര്‍ശങ്ങള്‍ അധിക്ഷേപകരമായി തോന്നിയാല്‍ ഇരകള്‍ക്ക് നിയമപരമായി നേരിടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More