ശ്രീറാം വെങ്കിട്ടരാമന്‍ ഇനി സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍

ആലപ്പുഴ: വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്നും മാറ്റി. കളക്ടറായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുളളിലാണ് മാറ്റം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൊച്ചി ആസ്ഥാനത്ത് ജനറല്‍ മാനേജറായാണ് പുതിയ നിയമനം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന കൃഷ്ണ തേജയാണ് പുതിയ ആലപ്പുഴ കളക്ടര്‍. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു കൃഷ്ണ തേജ. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റത്.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുളള കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു ശ്രീറാം കളക്ടറായി ചുമതലയേറ്റത്. അതിനെതിരെ മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസും മുസ്ലീം ലീഗുമുള്‍പ്പെടെയുളളവര്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. സിപിഎമ്മില്‍നിന്നുള്‍പ്പെടെ ശ്രീറാമിന്റെ നിയമനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ശ്രീറാമിനെ കളക്ടര്‍ പദവിയില്‍നിന്ന് മാറ്റുംവരെ പ്രത്യക്ഷ സമരം നടത്താന്‍  യുഡിഎഫ് നേതൃയോഗം ഇന്നലെ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സര്‍ക്കാര്‍ ശ്രീറാമിനെ സ്ഥാനത്തുനിന്ന് മാറ്റിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതുതായി ആലപ്പുഴ കളക്ടറായി ചുമതലയേല്‍ക്കുന്ന കൃഷ്ണ തേജ പ്രളയകാലത്ത് ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധിക്കപ്പെട്ടയാളാണ്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന കൃഷ്ണ തേജ മുന്‍കയ്യെടുത്ത് ആലപ്പുഴയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിരുന്നു. പ്രളയാനന്തരം സ്‌കൂളുകളുടെ നവീകരണം, നിര്‍ധനര്‍ക്ക് വീടുകള്‍ വയ്ച്ചുനല്‍കുന്ന പദ്ധതിയുള്‍പ്പെടെ നടപ്പിലാക്കിയയാളാണ് കൃഷ്ണ തേജ.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More