ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലുളളവരേക്കാള്‍ യാഥാര്‍ത്ഥ്യങ്ങളറിയാം, സര്‍ക്കാറിന് തെറ്റുകള്‍ തിരുത്തേണ്ടിവരും- രഘുറാം രാജന്‍

ഡല്‍ഹി: രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നവരേക്കാള്‍ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാമെന്ന് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. വേണ്ടത്ര കൂടിയാലോചനകളും ചര്‍ച്ചകളുമില്ലാതെയാണ് സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തീരുമാനങ്ങളെടുക്കുന്നതെന്നും ജനാധിപത്യത്തില്‍ തീരുമാനങ്ങളെടുക്കേണ്ടത് ജനങ്ങളെ കേട്ടതിനുശേഷമാണെന്നും രഘുറാം രാജന്‍ പറഞ്ഞു. എന്‍ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജനാധിപത്യത്തില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ ആവശ്യമാണ്. അവര്‍ക്കുവേണ്ടി നിരന്തരം കയ്യടിക്കുന്നവര്‍ മാത്രമാണ് ശരിയെന്ന നിലപാടാണ് ഈ സര്‍ക്കാരിനുളളത്. സര്‍ക്കാര്‍ തെറ്റുകളൊന്നും ചെയ്യുന്നില്ലെന്നാണ് ഒരു വിഭാഗം കരുതുന്നത്. എന്നാല്‍ എല്ലാ സര്‍ക്കാരും തെറ്റുകള്‍ ചെയ്യുന്നുണ്ട്. അവര്‍ക്കത് ഒരിക്കല്‍ തിരുത്തേണ്ടിവരും. ഞാന്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്, നേരത്തെ എന്‍ഡിഎ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അമിതമായി വിമര്‍ശിക്കേണ്ട കാര്യമില്ല. പക്ഷേ വിമര്‍ശനങ്ങള്‍ അത്യാവശ്യമാണ്.'-രഘുറാം രാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തുന്നത് രാജ്യത്തിന്‍റെ വിഭജനത്തിന് കാരണമാകുമെന്ന് രഘുറാം നേരത്തെ പറഞ്ഞിരുന്നു. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യപരിഗണന നല്‍കണമെന്നും ഉദാര ജനാധിപത്യത്തെയും അതിന്‍റെ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ  ഇന്ത്യക്ക് സാമ്പത്തിക പുരോഗതി നേടാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More