ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

Web Desk 9 months ago

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മമ്മികള്‍ ലഭിച്ചിട്ടുണ്ട്. ഈജിപ്തിലാണ് ഏറ്റവും കൂടുതല്‍ മമ്മികളുള്ളത്. എന്നാല്‍ ലോകത്തില്‍ ഏറ്റവും സുന്ദരിയായ മമ്മി ഈജിപ്തിലല്ല, ഇറ്റലിയിലാണുള്ളത്. 100 വർഷം മുമ്പ് മരിച്ച രണ്ടുവയസുകാരി റോസാലിയ ലോംബാർഡോ ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി. ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് ഈ മമ്മിയെ കാണാന്‍ ഇവിടെയെത്തുന്നത്. 1920- ല്‍ രണ്ട് വയസ് തികയുംമുന്‍പ് ന്യുമോണിയ ബാധിച്ചാണ് റോസാലിയ ലോംബാർഡോ മരണപ്പെട്ടതെന്നാണ് 'ടൈംസ് നൗ' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇറ്റലിയിലെ വടക്കൻ സിസിലിയിൽ പലേർമോയിലെ കപ്പൂച്ചിൻ ഭൂഗർഭ കല്ലറയിലാണ് റോസാലിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, റോസാലിയുടെ ശരീരം അഴുകിപോകാതിരിക്കാന്‍ ശവപ്പെട്ടിയില്‍ നൈട്രജന്‍ നിറച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ മമ്മിയെ ചുറ്റിപ്പറ്റി നിരവധി കഥകളും പ്രചരിക്കുന്നുണ്ട്. റോസാലിയ പ്രേതബാധയുള്ള കുട്ടിയാണെന്നാണ് സിസിലിയന്‍ ജനതയുടെ അവകാശവാദം. മമ്മിയെ കാണാനെത്തുന്ന ചില സഞ്ചാരികള്‍ക്ക് നേരെ റോസാലിയ കണ്ണുചിമ്മാതെ നോക്കുമെന്നാണ് കഥകള്‍. റോസാലിയെ സംബന്ധിച്ചുള്ള ഈ വിശ്വാസം മൂലം നിലവിൽ കപ്പൂച്ചിൻ ഭൂഗർഭ കല്ലറ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരെ കണ്ടുമുട്ടുന്ന ഒരു സ്ഥലമായാണ് ഈ കല്ലറയെ കണക്കാക്കുന്നത്. 

Contact the author

Web Desk

Recent Posts

World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 1 year ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 1 year ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 1 year ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More
Web Desk 1 year ago
World

'വേണ്ടിവന്നാല്‍ താലിബാനുമായി കൈകോര്‍ക്കും': ബ്രിട്ടീഷ് പ്രധാനമന്ത്രി

More
More