സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയെ മാറ്റണമെന്ന് ആനി രാജ

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയെ മാറ്റണമെന്ന് സി പി ഐ നേതാവ് ആനി രാജ. ഒരു നിമിഷംപോലും ആ സ്ഥാനത്ത് തുടരാന്‍ ജഡ്ജിക്ക് അവകാശമില്ലെന്നും സ്ത്രീകളെ കണ്ടാല്‍ പ്രകോപനമുണ്ടാകുന്ന മനസാണ് ജഡ്ജിയുടേതെന്നും ആനി രാജ പറഞ്ഞു. ഇത്തരം മനസ്ഥിതിയുളള ആളുകള്‍ സ്ത്രീ സമൂഹത്തിനുതന്നെ ഭീഷണിയാണെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചുകൊണ്ടുളള വിധിയില്‍ വിവാദ പ്രസ്താവന നടത്തിയത്.

ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്. ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ച ഫോട്ടോകളില്‍നിന്ന് ഇരയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണ് എന്ന് വ്യക്തമാണ്. പരാതിക്കാരിയെ ബലംപ്രയോഗിച്ച് മടിയിലിരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ എഴുപത്തിനാല് വയസ് പ്രായമുളള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞയാഴ്ച്ചയാണ് ലൈംഗികാതിക്രമ പരാതിയില്‍ സിവിക് ചന്ദ്രന് കോടതി ജാമ്യമനുവദിച്ചത്. ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിയാണ് പരാതി നല്‍കിയത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി നന്തി കടപ്പുറത്ത് നടന്ന കവിതാ ക്യാംപിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. വിവാദ കോടതി വിധിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്ന്  യുവതി പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് കോടതി ഉത്തരവില്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More