ഹരികൃഷ്ണ‍ന്‍സിന്‍റെ രണ്ടാം ഭാഗം; മമ്മൂട്ടിക്കും മോഹന്‍ ലാലിനുമൊപ്പം ഫഹദും

കൊച്ചി: മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഹരികൃഷ്ണ‍ന്‍സിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ഫാസില്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. മോഹന്‍ ലാലിനും മമ്മൂട്ടിക്കുമൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്‌. ഹരികൃഷ്ണന്‍സ് നേരിടുന്ന മറ്റൊരു കേസായിരിക്കും ചിത്രത്തിന്‍റെ പ്രമേയമെന്നും അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഹരികൃഷ്ണ‍ന്‍സിന്‍റെ ആദ്യഭാഗത്ത് ബോളിവുഡ് താരം ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ രണ്ടാം ഭാഗത്തിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. കുഞ്ചാക്കോ ബോബൻ, ബേബി ശാമിലി, നെടുമുടി വേണു, കൊച്ചിൻ ഹനീഫ തുടങ്ങിയവരും സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പൃഥിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാനാ'ണ് മോഹന്‍ ലാലിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. മികച്ച വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത '12-ത്ത് മാനാണ്' മോഹന്‍ലാലിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതേസമയം, മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ  മമ്മൂട്ടി ചിത്രങ്ങളായ പുഴുവും, ഭീഷ്മപര്‍വ്വവും മികച്ചവിജയം നേടിയിരുന്നു. 

Contact the author

Entertainment Desk

Recent Posts

National Desk 15 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 2 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 6 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More