പുതിയ വാഹനം വാങ്ങരുത്, ജാതീയമായ വേര്‍തിരിവ് കാണിക്കരുത് - ആര്‍ ജെ ഡി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശവുമായി തേജ്വസി യാദവ്

പാട്ന: ബീഹാറിലെ മഹാസഖ്യ സര്‍ക്കാരിന്‍റെ മന്ത്രിസഭാ വികസനത്തിന് പിന്നാലെ ആര്‍ ജെ ഡി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശവുമായി ഉപമുഖ്യമന്ത്രി തേജ്വസി യാദവ്. മന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അദ്ദേഹം ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. മന്ത്രിമാര്‍ പുതിയ വാഹനം വാങ്ങരുത്, തന്നെക്കാള്‍ മുതിര്‍ന്നവരെ കാല്‍ വണങ്ങാന്‍ അനുവദിക്കരുത്, സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും ഒരുപോലെ പെരുമാറണം, സമൂഹവുമായി ഇടപഴകിവേണം മന്ത്രിമാര്‍ ജീവിക്കാന്‍, ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആരോടും വേര്‍തിരിവുകള്‍ കാണിക്കാന്‍ പാടില്ല, പൂക്കള്‍ക്ക് പകരം പുസ്തകങ്ങളോ പേനയോ സമ്മാനമായി നല്‍കാന്‍ ശ്രമിക്കണം, മന്ത്രിമാര്‍ തങ്ങളുടെ പ്രവര്ത്ത‍ന മേഖലയില്‍ സത്യസന്ധത പുലര്‍ത്തണം, വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മന്ത്രിമാര്‍ക്ക് സാധിക്കണം, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിമാരുടെ പൂര്‍ണ സഹകരണമുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തേജ്വസി യാദവ് മന്ത്രിമാര്‍ക്ക് നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍ ഡി എ വിട്ടുവന്ന നിതീഷ് കുമാര്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ ആര്‍ ജെ ഡിയുടെ പിന്തുണയോടെയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. ഈ മാസം ആദ്യമാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജ്വസി യാദവ് ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിഞ്ജ ചെയ്തത്. മന്ത്രിസ്ഥാനം വീതം വെക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീണ്ടുപോയതിനാല്‍ ഈ മാസം 16-നാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആര്‍ ജെ ഡിക്ക് പതിനാറും കോണ്‍ഗ്രസിന് രണ്ടും ജെ ഡി യുവിന് 13 മന്ത്രിമാരുമാണുള്ളത്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More