മട്ടന്നൂര്‍ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്, നില മെച്ചപ്പെടുത്തി യുഡിഎഫ്

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 35 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21 എണ്ണത്തില്‍ എല്‍ ഡി എഫ് വിജയിച്ചു. അതേസമയം, യുഡിഎഫിന് വന്‍ മുന്നേറ്റമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലുണ്ടായത്. എല്‍ഡിഎഫിന്റെ എഴ് സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. പതിനാല് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.

111 സ്ഥാനാര്‍ത്ഥികളാണ് 35 സീറ്റുകളിലേക്കായി മത്സരിച്ചത്. 35 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരു സീറ്റ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. 84.61 ശതമാനം പോളിംഗാണ് നടന്നത്. മട്ടന്നൂര്‍ എച്ച് എസ് എസിലാണ് വോട്ടെണ്ണല്‍ നടന്നത്. എല്‍ഡിഎഫ് മുന്നണിക്ക് 28 സീറ്റുകളാണ് നേരത്തെയുണ്ടായിരുന്നത്. അതില്‍ 25 സീറ്റ് സിപിഎമ്മിന്റേതായിരുന്നു. അന്ന് യുഡിഎഫ് മുന്നണിക്ക് ഏഴ് സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസിന് നാല് സീറ്റും ലീഗിന് മൂന്നു സീറ്റുമായിരുന്നു. അതില്‍നിന്നാണ് ഇപ്പോള്‍ പതിനാല് സീറ്റിലേക്ക് യുഡിഎഫ് ഉയര്‍ന്നിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, ആണിക്കരി, കളറോഡ്, ബേരം, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂര്‍, ടൗണ്‍, പാലോട്ടുപളളി, മിനി നഗര്‍, മരുതായി, മേറ്റടി എന്നീ വാര്‍ഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉഴുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, മരുതായി, നാലങ്കേരി എന്നീ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More