ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്സില്‍ പതിസന്ധി രൂക്ഷമായി. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ വരണമെന്ന രാഹുലിന്റെ അഭിപ്രായത്തിനാണ് ഇപ്പോള്‍ സോണിയ കുടുംബത്തില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടാണ് രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗഹ്ലോട്ടിന്റെ പേര് സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സെപ്തംബര്‍ 20-ന് മുന്‍പ് പുതിയ പാര്‍ട്ടി അധ്യക്ഷനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും എന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ ഗാന്ധികുടുംബത്തിലെ ഒരംഗം തന്നെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കണം എന്നാവശ്യപ്പെടുന്ന ഒരു പ്രബലവിഭാഗത്തിനെ മറികടക്കാന്‍ കഴിയാത്തതാണ് അന്തിമ തീരുമാനം വൈകുന്നതിന് കാരണം. മുതിര്‍ന്ന നേതാവ് അശോക് ഗഹ്ലോട്ട് ആണ് ഈ വിഭാഗത്തിന്റെ ശക്തനായ വക്താവ്. കോണ്‍ഗ്രസിന്റെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ ചുമതലയേല്‍ക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണമെന്നും അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുത്തില്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകുമെന്നുമാണ് ഗെഹ്ലോട്ടിന്റെ പ്രസ്താവന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം സോണിയാ ഗാന്ധി തന്റെ ഏറ്റവും വിശ്വസ്തനായ ഗെഹ്ലോട്ടിലാണ് പതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. അശോക് ഗഹ്ലോട്ടിന്റെ ശക്തമായ ബിജെപി വിരുദ്ധ നിലപാടും ജനകീയ നേതാവെന്ന പരിവേഷവും കോണ്‍ഗ്രസ്സിനെ മുന്നോട്ടുനയിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. വിമത നീക്കങ്ങള്‍ ശക്തിയാര്‍ജ്ജിച്ച സന്ദര്‍ഭത്തില്‍ പോലും എല്ലാം തരണം ചെയ്ത് രാജസ്ഥാനിലെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും മുന്നോട്ടുനയിക്കാന്‍ അദ്ദേഹം കാണിച്ച മെയ് വഴക്കവും അദ്ദേഹത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.