ബില്‍ക്കിസ് ബാനു കേസിലെ ഒരു കുറ്റവാളിയെയും വെറുതെ വിടരുത്- ബിജെപിക്കെതിരെ ഖുശ്ബു

അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിട്ട ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും നടിയുമായ ഖുശ്ബു. ബില്‍ക്കിസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നും അവരോട് ക്രൂരത ചെയ്ത ഒരു കുറ്റവാളിയേയും വെറുതെ വിടരുതെന്നും ഖുശ്ബു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ബലാത്സംഗം ചെയ്യപ്പെട്ട, ആക്രമിക്കപ്പെട്ട, ക്രൂരമായി പീഡിപ്പിക്കപ്പെട്ട, ആത്മാവിന് മുറിവേറ്റ ഒരു സ്ത്രീ... അവര്‍ക്ക് നീതി ലഭിക്കണം. ആ ക്രൂരകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരു മനുഷ്യനെയും വെറുതെ വിടരുത്. അങ്ങനെ ചെയ്താല്‍ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബില്‍ക്കിസ് ബാനുവോ മറ്റേത് സ്ത്രീയോ ആവട്ടെ, രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും അതീതമായി അവര്‍ക്ക് പിന്തുണ നല്‍കണം. അവര്‍ക്ക് നീതി ലഭ്യമാക്കണം'-എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ സര്‍ക്കാര്‍ വെറുതെവിട്ടത്. പുറത്തുവന്ന പ്രതികളെ പൂമാലയണിയിച്ചായിരുന്നു തീവ്ര ഹിന്ദുത്വവാദികള്‍ സ്വീകരിച്ചത്. പ്രതികള്‍ ബ്രാഹ്‌മണരാണെന്നും നല്ല മൂല്യങ്ങള്‍ പിന്തുടരുന്നവരുമാണെന്നും വാദിച്ച് ബിജെപി എം എല്‍ എയും രംഗത്തെത്തിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 1 day ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
National Desk 2 days ago
National

ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

More
More
National Desk 2 days ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

More
More
National Desk 2 days ago
National

പര്‍വേസ് മുഷറഫിനെക്കുറിച്ചുളള ട്വീറ്റ് വിവാദം; വിശദീകരണവുമായി ശശി തരൂര്‍

More
More