ഹിമാചലില്‍ ആം ആദ്മി പാര്‍ട്ടി ഉപാധ്യക്ഷ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഷിംല: ഹിമാചല്‍‌പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. പാര്‍ട്ടി ഉപാധ്യക്ഷന്‍ എസ് എസ് ജോഗത കോണ്‍ഗ്രസില്‍ ചേര്‍ന്നു. കുറച്ചു കാലമായി പാര്‍ട്ടിയില്‍ നിന്നും ഇടഞ്ഞുനില്‍ക്കുകയായിരുന്നു ജോഗത. സംസ്ഥാന നേതാക്കള്‍ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നതിനിടയിലാണ് ജോഗത കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അദ്ദേഹത്തോടൊപ്പം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാര്‍ട്ടികളും തയ്യാറെടുപ്പുകള്‍ ആംഭിച്ച ഘട്ടത്തിലാണ് ജോഗത കോണ്‍ഗ്രസിലേക്ക് പോയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്‍റെ രാജി തെരഞ്ഞെടുപ്പ് പ്രചാരണത്തെ മോശമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ 20 അംഗ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കുറഞ്ഞത് 40 നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാവാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കുകയും സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നല്‍കുകയും നല്‍കുകയും ചെയ്യുമെന്നാണ് സൂചന. മുന്‍ രാജ്യസഭ അംഗം ആനന്ദ് ശര്‍മ്മ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. സംസ്ഥാന കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റിയില്‍ നിന്ന് അദ്ദേഹം രാജിവെച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗ്രൂപ്പിസം പാര്‍ട്ടിയുടെ വളര്‍ച്ചയെ സഹായിക്കില്ലെന്നും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടാന്‍ കാരണമാകുമെന്നും ആനന്ദ് ശർമ അടുത്തിടെ പറഞ്ഞിരുന്നു. ഞാന്‍ സ്റ്റിയറിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും ഒരു വിശ്വസ്ത കോൺഗ്രസുകാരനായി പ്രവര്‍ത്തിക്കുകയും പ്രചരണം നടത്തുകയും ചെയ്യും. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More